My Master -Sadguru Swami Abhedanandaji Maharaj

My Master -Sadguru Swami Abhedanandaji Maharaj
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരെ ഭവതാപ വിനാശായ പാവനം പാപ മോചനം

Monday, 30 April 2012

ATMAN IS THE ONLY EXISTENCE

സൂര്യന്‍ ഒന്നേ ഉള്ളു എങ്കിലും അനേകം ജലപാത്രങ്ങളില്‍ ഉള്ള   ജലത്തില്‍ സൂര്യന്റെ  പ്രതിബിംബം കാണുമ്പൊള്‍ അനേകം സൂര്യന്മാര്‍ ഉള്ളതായി തോന്നും.അതുപോലെ ഏകനായ പരമാത്മാവ്‌ അനേകം ശരീരങ്ങളില്‍ ജീവാത്മ രൂപത്തില്‍ പ്രതിഫലിക്കുമ്പോള്‍ അതെല്ലാം വേറെ വേറെ ആത്മാക്കള്‍ ആണെന്ന് തോന്നിപ്പോകും.
   അക്കൂട്ടത്തില്‍ ഒരു ജലപാത്രം ഉടഞ്ഞുപോയാല്‍ അതിലുണ്ടായിരുന്ന സൂര്യന്റെ പ്രതിബിംബം കാണുകയില്ല എന്നല്ലാതെ സൂര്യന്‍ ഇല്ലാതാകുന്നില്ലല്ലോ .അതുപോലെ ശരീരം നശിക്കുമ്പോള്‍ അതില്‍ ജീവാത്മാവ് പ്രതിബിംബിക്കുന്നില്ല   എന്നല്ലാതെ ആത്മസ്വരൂപത്തിനു യാതൊരു ഹാനിയും സംഭവിക്കുന്നില്ല. ജലപാത്രം ഇളകുമ്പോള്‍ അതിലുള്ള സൂര്യ പ്രതിബിംബവും ഇളകുന്നു.എന്നാല്‍ സൂര്യന് ഇളക്കം ഉണ്ടാകുന്നില്ല.അതുപോലെ ശരീരത്തിനുണ്ടാകുന്ന വികാരങ്ങളോ ,നാശമോ ആത്മാവിനെ ഒരു തരത്തിലും ബാധിക്കുന്നില്ല.
     ഏകനായ സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ലോകത്ത് ഉള്ള സകല ജീവികളും അവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.അതുപോലെ ചരാചരാത്മകമായ    ഈ പ്രപഞ്ചത്തിന്റെ സകല പ്രവര്‍ത്തനവും പരമാത്മാവിന്റെ സത്തയെ ആശ്രയിച്ചിരിക്കുന്നു. പ്രപഞ്ചം മുഴുവനും ഏകമായ പരാത്മാവ് മാത്രമാകുന്നു.

Sunday, 29 April 2012

LET US REFORM OURSELVES

നാം സ്വയം നന്നാകുക.ഓരോരുത്തരും സ്വയം നന്നാകാന്‍ ശ്രമിച്ചാല്‍ ലോകവും സ്വയം നന്നായിക്കൊള്ളും. ലോകത്തെ നന്നാക്കാന്‍ ആരും പ്രത്യേകം ശ്രമിക്കേണ്ടതില്ല.(സ്വാമി വിവേകാനന്ദ)