മലയാളത്തിനൊരു സമ്മാനപ്പൊതി .
ശ്രീ പി .എന്‍ . ബാലകൃഷ്ണന്‍ നായര്‍ രചിച്ച രണ്ട് വിശിഷ്ട ഗ്രന്ഥങ്ങള്‍
തിരുവനന്തപുരത്ത് ഓഥന്റിക് ബുക്സ് പ്രസിദ്ധീകരിച്ചു .
1.ഗീതാമൃത രസായനം
മലയാളത്തില്‍ആദ്യമായി ശ്രീമദ് ഭഗവദ്ഗീതയും, ശ്രീ വിഷ്ണു സഹസ്രനാമവും വ്യാഖ്യാന സഹിതം ഒരു പുസ്തകത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു .
ഓരോ ഗീതാശ്ലോകത്തിന്റെയും പദഛെദം, അന്വയം, അര്‍ത്ഥം എന്നിവ കൂടാതെ ഗീത കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹികുന്നവര്‍ക്കായി ഓരോ അദ്ധ്യായതിന്റെയും വിശദമായ ആശയാവലോകനം, ഓരോ അദ്ധ്യായതിന്റെയും വിശേഷ മാഹാത്മ്യം വ്യക്തമാക്കുന്ന പദ്മപുരാണ കഥകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകള്‍.
ഡെമി 1/ 4 സൈസ് നാനൂറിലധികം പേജുകള്‍ , ബോര്ഡ് ബൈന്ഡ് മനോഹരമായ അച്ചടി: വില 390 രൂപ
2.പ്രബോധസുധാകരം (ആദി ശങ്കരന്‍റെ അദ്വൈത വേദാന്തവും ശ്രീകൃഷ്ണ ഭക്തിയും സമന്വയിക്കുന്ന അപൂര്‍വ പ്രകരണഗ്രന്ഥം)
ഗീതാ ഭാഗവതാദികളുടെ അടിസ്ഥാനത്തില്‍ ലളിതമായും സുവ്യക്തമായും വ്യാഖ്യാനിച്ചിരിക്കുന്നു . വേദാന്ത വിദ്യാര്‍ഥി കള്‍ക്കും ശ്രീ കൃഷ്ണ ഭക്തന്മാര്‍ക്കും ഒരുപോലെ ആസ്വാദ്യമായ ഈ ഗ്രന്ഥത്തിലൂടെ അദ്വൈതപ്പൊരുളായ പരമാത്മാവ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണെന്ന് ആചാര്യന്‍ സംശയ ലേശംകൂടാതെ സ്ഥാപിക്കുന്നു .
ഡെമി 1/ 8 സൈസ്, നൂറ്റന്പതോളം പേജുകള്‍, മനോഹരമായ അച്ചടി : വില 90 രൂപ
എല്ലാ ഹിന്ദു ഭവനങ്ങള്‍ക്കും വിശേഷാലങ്കാരമാകുന്ന ഈ ഉത്തമ ഗ്രന്ഥങ്ങള്‍ക്കായി ബന്ധപ്പെടുക .
ഓഥന്റ്റിക് ബുക്സ് , പണ്ഡിറ്റ് കോളനി ,തിരുവനന്തപുരം -3