My Master -Sadguru Swami Abhedanandaji Maharaj

My Master -Sadguru Swami Abhedanandaji Maharaj
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരെ ഭവതാപ വിനാശായ പാവനം പാപ മോചനം

Thursday, 13 June 2013

PRABODHA SUDHAKARAM

                      പ്രബോധ സുധാകരം 
അദ്വൈതാചാര്യനായ ആദി ശങ്കരന്‍റെ  അദ്വൈത വേദാന്തവും ശ്രീ    കൃഷ്ണ ഭക്തിയും സമന്വയിക്കുന്ന അപൂര്‍വ പ്രകരണ ഗ്രന്ഥം 
                         ( മൂലവും   വ്യാഖ്യാനവും )
                                                                                           
         നിത്യാനന്ദൈകരസം സച്ചിന്മാത്രം സ്വയംജ്യോതി:
         പുരുഷോത്തമമജമീശം വന്ദേ യാദവാധീശം                     1 

       നിത്യാനന്ദമെന്ന ഏകരസം സ്വരൂപമായിട്ടുള്ളവനും ,സത്തിനും (ഉണ്മയ്ക്കും), ചിത്തിനും (ജ്ഞാനത്തിനും) പൊരുളായവനും ,ജന്മ രഹിതനും ,സര്‍ വ ലോകങ്ങള്‍ക്കും ഈശ്വരനും യാദവകുലത്തിന് അധിപതിയുമായ ശ്രീകൃഷ്ണ ഭഗവാനെ ഞാന്‍   വന്ദിക്കുന്നു .
ശ്രീകൃഷ്ണ ഭഗവാന്‍   ശങ്കരാചാര്യ സ്വാമികളുടെ കുടുംബ ഭരദേവതയാണ് .ഗ്രന്ഥത്തിന്‍റെ  ശുഭ സമാപ്തിക്കായി കുലദേവതയെ സ്മരിച്ചു കൊണ്ട് ഗ്രന്ഥരചന ആരംഭിക്കുന്നത്   ഭാരതീയ ആചാര്യന്മാരുടെ സമ്പ്ര ദായമാണ്.സത്തും ,ചിത്തും , ആനന്ദവും സ്വരൂപമായിട്ടുള്ള സച്ചിദാനന്ദ പരബ്രഹ്മമാണ് ഭഗവാന്‍  ശ്രീ കൃ ഷ്ണന്‍ എന്നുള്ള സൂചനയും ആചാര്യന്‍ ഈ ശ്ലോകത്തില്‍ നിബന്ധിച്ചിരിക്കുന്നു.

യം വര്‍ണ്ണ യിതും സാക്ഷാല്‍ ശ്രുതിരപി മൂകേവ മൗനമാചരതി 
സോസ്മാകം മനുജാനാം കിം വാചാം ഗോചരോ ഭവതി?         2 

     സാക്ഷാല്‍ ശ്രുതികള്‍ പോലും യാതൊരാളുടെ മഹത്വത്തെ വര്‍ണ്ണിക്കാ ന്‍  കഴിയാതെ മൂകനെ പോലെ മൗനമാചരിക്കുന്നുവൊ ആ ഭഗവാന്‍ മനുഷ്യരായ നമ്മുടെ വാക്കുകള്‍ക്കു എങ്ങനെ വിഷയമാകും? 
     ശ്രീകൃഷ്ണ ഭഗവാന്‍ സാക്ഷാല്‍ പരബ്രഹ്മമാണെന്ന് മുന്‍ ശ്ലോകം കൊണ്ടു സൂചിപ്പിച്ചു.''യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ (തൈതിരീയം 2-4-1)=എവിടെയാണോ ചെന്നെത്താനാകാതെ മനസ്സും വാക്കുകളും മടങ്ങുന്നത് '' എന്ന് മാത്രം പറയുന്ന ശ്രുതികള്‍ , ബ്രഹ്മം എന്ന സത്യം വാക്കുകള്‍ക്ക് അതീതമാണെ ന്നു വിളംബരം  ചെയ്യു ന്നു. ആ സ്ഥിതിക്ക് കേവലം മനുഷ്യന്‍ അതിനെ എങ്ങനെ വര്‍ണ്ണിക്കും  എന്നാണ്  ആചാര്യന്‍ സ്വയം ചോദിച്ചു പോകു ന്നത്.                          
      എന്നാലും ഈശ്വര സ്വരൂപം മനുഷ്യന് തീര്‍ത്തും അപ്രാപ്യമല്ല - അതിനുള്ള മാര്‍ഗം എന്തെന്ന് പറയുന്നു.അതാണ്‌ അടുത്ത ശ്ലോകം.
 യദ്യപ്യേവം വിദിതം തഥാപി പരിഭാഷിതോ ഭവേദേവ 
അദ്ധ്യാത്മ ശാസ്ത്രസാരൈര്‍  ഹരിചിന്തനകീര്‍ത്തനാഭ്യാസൈ:      3 

(This book has been published and released for sale @Rs.90/-
by Authentic Books, Trivandrum in July 2013)

No comments: