
Thursday, 8 January 2009
ആഞ്ജനേയ മന്ത്രം

Monday, 5 January 2009
MAHA MRUTHYUNJAYA MANTHRAM. (മഹാ മൃത്യുഞ്ജയ മന്ത്രം)
Wednesday, 24 December 2008
ഗുരു പ്രണാമം
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരേ
ഭവതാപ വിനാശായ പാവനം പാപ മോചനം
അക്ഷരജ്യോതിരാദിത്യ സന്നിഭം ഹൃത്തടത്തില്‍ വിളങ്ങും സ്വരൂപമേ
നിത്യ നിര്‍മല നിഷ്കള ബ്രഹ്മമാം അസ്മദാചാര്യവര്യ നമോ നമഃ:
ആദിമധ്യാന്ത ഹീനമാം ആനന്ദ രൂപമായിടും ചില്‍പുമാനില്‍
സ്വയം ലീന മാനസനായോരു സദ്ഗുരു നാഥനിന്നു ശരണം നമോ നമഃ:
ഇന്ദുസുന്ദരമാനനകാന്തിയില്‍ ഇന്നു ഞങ്ങളും മുങ്ങി നിന്നീടവേ
ഒന്നൊഴിയാതെ സര്‍വ താപങ്ങളും മങ്ങി മായുന്നു നാഥാ നമോനമഃ:
ഈഷലെന്നിയേ ത്വല്‍കരപല്ലവം ഈജനങ്ങള്‍ക്കഭയമരുളുവാന്‍
ജാഗരൂഗമായ് മേവുന്നു സര്‍വദാ പാവന ചരിതായ നമോ നമഃ:
ഉത്തമ വര ദായകനാം ഭവാന്‍ നിത്യവും ഭക്ത കോടികള്‍ക്കൊക്കെയും
സച്ചിദാനന്ദ സംവേദനം ചെയ്യും അദ്ഭുത പ്രതിഭാസം നമോ നമഃ:
ഊഴമായ് ഗുരുനാഥ പാദങ്ങളിന്നൂഴിയിന്കല്‍ ചരിക്കും ദശാന്തരേ
പാദ പാംസുക്കള്‍ പുല്‍കുന്നു സജ്ജനം പാപ ശാന്തിക്കു പാഹി നമോനമ:
എന്നുമെന്നും ഭവദീയ വാങ്മയസിന്ധു തന്നില്‍ മുഴുകുന്ന ഞങ്ങളില്‍
ജന്മ പൂര്‍വ സുകൃതം ഫലിക്കയാല്‍ ജന്മമിന്നു കൃതാര്‍ത്ഥം നമോനമ:
ഏതുദിക്കിലിരിക്കിലും ഞങ്ങള്‍ തന്‍ കാതുകളില്‍ മുഴങ്ങുന്നു സര്‍വദാ
താവക ദിവ്യ സന്ദേശമുത്തമം താരകനാമ മന്ത്രം നമോനമ:
ഐശ്വരമായ കര്‍മ്മം അസക്തരായ് ചെയ്കഹര്‍നിശം ഭക്തി മാര്‍ഗത്തില്‍ നാം
ഗീത ഘോഷിക്കും ആര്‍ഷ തത്വങ്ങള്‍തന്‍ സാരമേവം കഥിച്ച നാഥാ നമഃ:
ഒന്നു സത്യം അതദ്വയനീശ്വരന്‍ അന്യമേതുമേ മിഥ്യയാണെന്നതും
ധന്യഭാഷണം കൊണ്ടിങ്ങുണര്‍ത്തിച്ച വന്ദ്യനാം ഗുരുനാഥാ നമോ നമഃ:
ഓതുമാറുണ്ടവിടുന്നു സംസാര സാഗരത്തെ കടക്കുവാന്‍ നിര്‍ഭയം
തോണി നാമജപം ഒന്നു മാത്രമെ മാനവര്‍ക്കവലംബം നമോ നമഃ:
ഔത്തരാഹരും ദക്ഷിണ ദേശികള്‍ പൂര്‍വ പശ്ചിമ ഭാഗേ വസിപ്പവര്‍
സര്‍വ്വരും സദാ സേവകരല്ലയോ നിന്‍ പദങ്ങളില്‍ നാഥാ നമോ നമഃ:
അംബുജാദിതന്‍ ശോഭയെ വെല്ലുന്ന കമ്രകാന്തി കലരും തിരുവുടല്‍
കണ്ണിണയില്‍ മറയാതെ കാണണം അന്ത്യ കാലത്തു പോലും നമോ നമഃ:
അന്തരിന്ദ്രിയ ധ്യാനനിരതരായ് അന്തരാനനരായീടും ഞങ്ങളില്‍
ബന്ധുരാഭാ ഭവദ്രൂപമെന്നിയെ അന്യമൊന്നു തോന്നായ്ക നമോ നമഃ:
ശ്രീ സച്ചിദാനന്ദ സദ്ഗുരുനാഥ് മഹരാജ് കീ ജയ്.
Monday, 22 December 2008
അഭേദാശ്രമം മഹാമന്ത്രാലയത്തിലെ അഖണ്ഡദീപവും അഖണ്ഡ ജപവും.

Saturday, 20 December 2008
Sunday, 14 December 2008
ഗുരുദേവന്‍ പറയുന്നു(Thus speaks Gurudev)-2

അന്തക്കരണത്തിന്റെ ഒരു വൃത്തിയുടെ പേരാണ് ഭാവന.സങ്കല്‍പം, ചിന്തനം,മനനം ആദിയായവയും ഭാവനയുടെ മറ്റു പേരുകളാണ്. ഭാവനയെ സാത്വികി, രാജസി,താമസി എന്ന് മൂന്നായി തരം തിരിച്ചിട്ടുണ്ട്.ആത്മതത്വത്തെ അറിയുന്നതിനുള്ള ഈശ്വരവിഷയകമായ ഭാവന സാത്വികിയാണ്.സാംസാരിക വിഷയഭോഗങ്ങളെ സംബന്ധിച്ചുളള ഭാവന രാജസിയും, അജ്ഞാന കാരണവും, ഹിംസാത്മകവൃത്തിയോടുകൂടിയതുമായ ഭാവന താമസിയുമാണ്. സാത്വികീ ഭാവന നമ്മെ സംസാര ബന്ധത്തില്‍ നിന്നും മോചിപ്പിക്കുന്നതിനാല്‍ അത് ഉത്തമവും സ്വീകാര്യവും ആണ്.രാജസിയും, താമസിയുമായ ഭാവനകള്‍ അജ്ഞാനത്താലും, ദു:ഖത്താലും നമ്മെ ബന്ധിക്കുന്നതിനാല്‍ അവ നികൃഷ്ടവും,ത്യാജ്യവുമാണ്.
ഭാവനയനുസരിച്ച് ഇച്ഛയും, ഇച്ഛയനുസരിച്ചു കര്‍മ്മവും, കര്‍മ്മത്തിനനുസരിച്ചു സ്വഭാവം അഥവാ വാസനയും, സ്വഭാവമനുസരിച്ചു വീണ്ടും ഭാവനയും ഉണ്ടാകുന്നു. ഇങ്ങനെ ഈ സംസാരചക്രം കറങ്ങി ക്കൊണ്ടിരിക്കുന്നു.ഉത്തമ ഭാവനയോടുകൂടി,ഉത്തമ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതുമൂലം നികൃഷ്ടചിന്തകളുടെയും നികൃഷ്ടകര്‍മ്മങ്ങളുടെയും നാശം സംഭവിക്കുന്നു. തദ്വാരാ അന്തക്കരണം പവിത്രമാവുകയും, ഈശ്വരസാക്ഷാത്കാരം സിദ്ധിക്കുകയും ചെയ്യുന്നു.
Friday, 12 December 2008
ഗുരുദേവന്‍ പറയുന്നു ( Thus speaks Gurudev)-1

സുഖവും ദു:ഖവും ,പകലും രാത്രിയും പോലെ മനുഷ്യന്‍ മാറി മാറി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
സുഖം മാത്രം മതി, ദു:ഖം വേണ്ട എന്ന് വിചാരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മഹാ മൂര്‍ഖതയാണെന്ന് മന:സാക്ഷി പറയുന്നു.ജീവിത കാലം മുഴുവനും അനുഭവിക്കുവാന്‍ ഈശ്വരന്‍ തന്നിട്ടുള്ള
രണ്ട് അമൂല്യ വസ്തുക്കളാണ് സുഖവും, ദു:ഖവും.രണ്ടും സ്ഥായിഅല്ല; ആഗമാപായികളാണ്; വന്നും പോയും ഇരിക്കുന്നവയാണ്. അതുകൊണ്ട് സുഖം, ദു:ഖം ,ശീതം, ഉഷ്ണം,ലാഭം,നഷ്ടം,സ്തുതി ,നിന്ദ തുടങ്ങിയ ദ്വന്ദ്വങ്ങളെ സഹിച്ചു കൊണ്ട് മനുഷ്യനായി ജീവിക്കുവാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗീതയിലൂടെ നമ്മെ ഉപദേശിക്കുന്നു.
Dear ones,
Pleasure and pain i.e. happiness and unhappiness, both are experienced by humans alternatively, like day and night.Conscience dictates that it is sheer foolishness, to think that "I want only pleasure and no pain " and to work for that goal. Pleasure and pain are two invaluable gifts given by God to humans to be experienced throughout their lives.Both are not permanent , but only transient .So Lord Krishna advises us through Bhagavad Gita ,to face all the opposite pairs of experiences like , pleasure and pain, hot and cold, gain and loss, praise and insult,and so on, with equanimity and live like real humans.




