സദ്ഭാവന
അന്തക്കരണത്തിന്റെ ഒരു വൃത്തിയുടെ പേരാണ് ഭാവന.സങ്കല്‍പം, ചിന്തനം,മനനം ആദിയായവയും ഭാവനയുടെ മറ്റു പേരുകളാണ്. ഭാവനയെ സാത്വികി, രാജസി,താമസി എന്ന് മൂന്നായി തരം തിരിച്ചിട്ടുണ്ട്.ആത്മതത്വത്തെ അറിയുന്നതിനുള്ള ഈശ്വരവിഷയകമായ ഭാവന സാത്വികിയാണ്.സാംസാരിക വിഷയഭോഗങ്ങളെ സംബന്ധിച്ചുളള ഭാവന രാജസിയും, അജ്ഞാന കാരണവും, ഹിംസാത്മകവൃത്തിയോടുകൂടിയതുമായ ഭാവന താമസിയുമാണ്. സാത്വികീ ഭാവന നമ്മെ സംസാര ബന്ധത്തില്‍ നിന്നും മോചിപ്പിക്കുന്നതിനാല്‍ അത് ഉത്തമവും സ്വീകാര്യവും ആണ്.രാജസിയും, താമസിയുമായ ഭാവനകള്‍ അജ്ഞാനത്താലും, ദു:ഖത്താലും നമ്മെ ബന്ധിക്കുന്നതിനാല്‍ അവ നികൃഷ്ടവും,ത്യാജ്യവുമാണ്.
ഭാവനയനുസരിച്ച് ഇച്ഛയും, ഇച്ഛയനുസരിച്ചു കര്‍മ്മവും, കര്‍മ്മത്തിനനുസരിച്ചു സ്വഭാവം അഥവാ വാസനയും, സ്വഭാവമനുസരിച്ചു വീണ്ടും ഭാവനയും ഉണ്ടാകുന്നു. ഇങ്ങനെ ഈ സംസാരചക്രം കറങ്ങി ക്കൊണ്ടിരിക്കുന്നു.ഉത്തമ ഭാവനയോടുകൂടി,ഉത്തമ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതുമൂലം നികൃഷ്ടചിന്തകളുടെയും നികൃഷ്ടകര്‍മ്മങ്ങളുടെയും നാശം സംഭവിക്കുന്നു. തദ്വാരാ അന്തക്കരണം പവിത്രമാവുകയും, ഈശ്വരസാക്ഷാത്കാരം സിദ്ധിക്കുകയും ചെയ്യുന്നു.
ഉത്തമ ഭാവനകളുടെയും, ഉത്തമ കര്‍മ്മങ്ങളുടെയും വൃദ്ധിക്കായി സത്തുക്കളുമായുള്ള സംസര്‍ഗം അഥവാ സത്സംഗം അനിവാര്യമാണ്.ദുഷ്ട സംസര്‍ഗത്തിന്റെ ദോഷം അപ്പോള്‍ തന്നെ അനുഭവപ്പെടും; എന്നാല്‍ സത്സംഗത്തിന്റെ പ്രഭാവം അറിയാനും അനുഭവിക്കാനും കാലവിളംബം ഉണ്ടായേക്കും. സത്സംഗം ദുര്‍ലഭമാണെന്നു ശാസ്ത്രങ്ങള്‍ ഘോഷിക്കുന്നു. സത്തുക്കളെ കണ്ടു മുട്ടിയാലും അവരില്‍ ശ്രദ്ധയുണ്ടാകുന്നത് അപൂര്‍വമാണ്. ശ്രദ്ധയുടെ കുറവും,ഹൃദയത്തിലെ മാലിന്യങ്ങളും കാരണം നമുക്കു സാധന കഠിനമായി തോന്നുകയും തന്മൂലം ആലസ്യവും, അകര്‍മണ്യതയും നമ്മെ ബാധിക്കുകയും ചെയ്യുന്നു.അതിനാലാണ് സത്പുരുഷന്മാരുടെ ഉപദേശങ്ങള്‍ നമ്മില്‍ ഫലിക്കുവാന്‍ കാലതാമസം സംഭവിക്കുന്നത്.
നമ്മുടെ ഭാവന അനുസരിച്ചാണ് നാം ഈ പ്രപഞ്ചത്തെ നോക്കി കാണുന്നത്. ഉദാഹരണമായി, ഒരു സുന്ദരിയായ സ്ത്രീ ഒരു സിംഹത്തിന്റെ ഭാവനയില്‍ അതിന്റെ ഇര മാത്രമാണ്.അവിടെ രൂപത്തിനോ രമണീയതക്കൊ യാതൊരു മൂല്യവും ഇല്ല.എന്നാല്‍ ഒരു കാമീ പുരുഷന്‍ അവളുടെ രൂപ സൌന്ദര്യവും രമണീയതയും മാത്രം കാണുന്നു. അവന്‍ അവളുടെ രൂപ ലാവണ്യത്തില്‍ മുഗ്ധ്നായി തീരുന്നു. എന്നാല്‍ ആ സുന്ദരിയെ അവളുടെ പുത്രന്‍ കാണുന്നത് അമ്മയായി മാത്രമായിരിക്കും.ഒരു വിരക്ത പുരുഷന്‍ അവളെ ത്യാജ്യ രൂപത്തിലും , ഒരു മഹാ യോഗി അവളെ ഈശ്വരന്റെ മറ്റൊരു രൂപമായും ദര്‍ശിക്കുന്നു.
ഈ സംസാരം ഈശ്വരന്റെ സാക്ഷാത് സ്വരൂപം തന്നെയാണെങ്കിലും, ഭ്രമം കൊണ്ടും, അവരവരുടെ ഭാവന അനുസരിച്ചും വിഭിന്ന രൂപങ്ങളില്‍ കാണുന്നു.ഈ തെറ്റിദ്ധാരണ നീങ്ങി സര്‍വവും ഈശ്വര സ്വരൂപമായി കാണുന്നതിനെയാണ് സദ്ഭാവന എന്ന് പറയുന്നത്.ഇതിനുള്ള ഏക ഉപായം , ഭഗവാനിലുള്ള അനന്യ പ്രേമം അഥവാ അനന്യ ഭക്തി ഒന്നു മാത്രമാണ്.സ്വാര്‍ത്ഥം , അഭിമാനം തുടങ്ങിയ ദോഷങ്ങളെ ത്യജിച്ചിട്ട്,സര്‍വ ശക്തിമാനായ ശ്രീവാസുദേവനെ ശ്രദ്ധയോടും, പ്രേമ ഭാവത്തോടും നിരന്തരം ചിന്തനം ചെയ്യുന്നത് അഥവാ ഭജിക്കുന്നതാണ് അനന്യ ഭക്തി. അനന്യ ഭക്തി മൂലം ഭക്തന്റെ വാക്കും, സങ്കല്പവും സത്യമായി ഭവിക്കുന്നു.അതിനാല്‍ ജന്മസാഫല്യം അഥവാ ഈശ്വര സാക്ഷാത്കാരം ആഗ്രഹിക്കുന്ന ഭക്തന്‍ സര്‍വ വ്യാപിയായ ഭഗവാന്‍ ശ്രീ വാസുദേവനെ എല്ലാപ്രാണിപദാര്‍ഥങ്ങളിലും ദര്‍ശിക്കുകയും നിരന്തരം ആ ദേവനെ ഭജിക്കുകയും ചെയ്യേണ്ടതാണ്.സര്‍വത്ര വാസുദേവ ബുദ്ധി ഉണ്ടാകുന്നതാണ് സദ്ഭാവന.
Sacred Vision
Bavana (Imagination) is an activity of Anthakkaranam(the inner mechanism of human beings, which consists of mind, intellect and ego-sense).Sankalpa(Vision), Chinthanam(thought), Mananam(reflection),etc.are different names for Bhavana.
Bhavana has been classified into three categories,viz.Sathwiki, Rajasi and Thamasi.
Bhavana which generates thoughts on God ,leading to the realisation of Atma- Thathwa (Spiritual Truth or the Supreme Reality) is Sathwik ; Bhavana related to worldly objects is Rajasi; and Bhavana, arising from ignorance , and involving violent activities is Thamasi. Sathwik Bhavana is superior and and should be adopted, because it liberates us from the bondages of the mortal world.On the contrary, Rajasi and Thamasi Bhavanas are inferior, because they bind us to this world with ignorance and pain , and should be rejected.
Desires arise from Bhavana; actions from desires; nature or Vasana from actions; and again Bhavana from Vasana , and the wheel of Samsara rolls on , in this fashion. By maintaining noble thoughts and performing noble actions, our urge for nefarious thoughts and actions will be eradicated from us, and thereby our Anthakkaranam(inner mechanism)will get purified which will ultimately lead us to God-realisation .
Association with Sathpurushas( learned men) otherwise known as Sathsang is inevitable for developing Uthama (superior)Bhavanas and Uthama Karmas.The adverse effect of association with wicked men will reflect in us immediately.But the benefits of association with Sathpurushas will be reflected only in course of time.In fact, genuine Sathpurushas are very rareto find and so the scriptures say that it is very difficult to get Sathsang .Even if we find a Sathpurusha , we usually do not pay much attention to them.Lack of attention on our part and the impurities in our mind together, make us feel that Sadhanas ordained by the Sathpurushas are very difficult to perform .Consequently, we become lazy and inactive.This is the reason why the impact of the teachings of Sathpurushas do not reflect in us immediately.
We look at this world in accordance with our Bhavana or vision.For example,
a lovely woman, in the eyes of a lion, is only its prey and nothing else. Beauty of her shapely body has no relevance there.On the other hand her lover sees only her charm and attracive features of her body.He becomes enchanted by the spell of her beauty.But , if she has a son, he will see only his mother in that woman.A recluse person will look upon on her as something to be avoided and a great Yogi will see her as another form of God.
Although this Samsara,( the universe ) is verily another form of God, we do not realise it and see it as divided into many forms ,because of our confusion in thoughts and consequent Bhavanas.When this wrong vision is changed and we begin to see everything in this universe as different forms of God it is said to be Sadbhavana or Sacred Vision.The only path to attain this vision is Ananya Bhakthi or undivided
love towards the Lord.To maintain constant thoughts on Lord Sree Vasudeva,(the all-pervading Lord) with deep love and contemplation on the superior powers of the Lord, casting away our selfish and egoistic inhibitions , is said to be Ananya Bhakthi .
Ananya Bhakthi makes the words and thoughts of the devotee true.
Anyone who wants to attain the ultimate goal of human life, i.e.God-realisation , should see and worship the all-pervading Lord Sree Vasudeva, in everything.This is Sad Bhavana or Sacred Vision.