ഹിന്ദുക്കള്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നവരല്ല എന്നും, അനേകം ദൈവങ്ങളെ ആരാധിക്കുന്നവരാണെന്നും, അന്യ മതസ്ഥര്‍ ആരോപിക്കാറുണ്ട്. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? സത്യം എന്താണ്?ഭവിഷ്യോത്തര പുരാണത്തില്‍ പറയുന്നതു നോക്കുക.
യോ ബ്രഹ്മാ സ ഹരി പ്രോക്തോ യോ ഹരി: സ മഹേശ്വര:
മഹേശ്വര:സ്മൃതി സൂര്യ: സൂര്യ: പാവക ഉച്യതേ
പാവക: കാര്‍ത്തികേയോ സൌ കാര്‍ത്തികേയോ വിനായക:
ഗൌരീ ലക്ഷ്മീ ച സാവിത്രീ ശക്തിഭേദാ പ്രകീര്‍ത്തിതാ
ദേവം ദേവീ സമുദ്ദിശ്യ യ : കരോതി വ്രതം നരാ:
ന ഭേദസ്തത്ര മന്തവ്യ: ശിവ:ശക്തിമയം ജഗത്.
അര്‍ത്ഥം:
ആരെയാണോ ബ്രഹ്മാവെന്നു പറയുന്നത് അതിനെ തന്നെ ഹരി എന്നും പറയുന്നു.ആരാണോ ഹരി , അതു തന്നെ മഹേശ്വരനായും അറിയപ്പെടുന്നു.മഹേശ്വരന്‍ സൂര്യനായി സ്മരിക്കപ്പെടുന്നു ; സൂര്യനെ പാവകന്‍ അഥവാ അഗ്നി എന്നും പറയുന്നു.അഗ്നി തന്നെയാണ് കാര്‍ത്തികേയന്‍ അഥവാ സുബ്രഹ്മണ്യന്‍ ; അതേ സുബ്രഹ്മണ്യന്‍ വിനായകനുമാണ്.ഗൌരി, ലക്ഷ്മി, സാവിത്രി ഇതു മൂന്നും ശക്തിയുടെ വിഭിന്ന ഭേദങ്ങളായി കീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സമസ്ത പ്രപഞ്ചവും ശിവശക്തി മയമായതിനാല്‍ ഏത് ദേവനെയോ ദേവിയെയോ ഉദ്ദേശിച്ചു ചെയ്യുന്ന ആരാധനയും തമ്മില്‍ യാതൊരു ഭേദവും ഇല്ല. എന്തു കൊണ്ടെന്നാല്‍ എല്ലാ ആരാധനകളും ചെന്നു ചേരുന്നത് ഏകനായ ഒരേ ഈശ്വരനില്‍ തന്നെയാകുന്നു.
കൂടാതെ "ഈശ്വര അള്ളാ തേരേ നാം" എന്ന് പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത്?ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന പേരുകളില്‍ മാത്രമല്ല, അല്ലാഹു എന്നോ ,യേശു എന്നോ,മറ്റെതെങ്കിലുംപേരിലോ ഏത് മതത്തില്‍ എന്ത് പേരു പറഞ്ഞാലും ഈശ്വരന്‍ ഒന്നു മാത്രമാണെന്നും എല്ലാം ഒരേ ഈശ്വരന്റെ വിഭിന്ന നാമങ്ങളാണെന്നും ഹിന്ദു മതം പ്രഖ്യാപിക്കുന്നു. മറ്റുള്ള മതങ്ങള്‍ തങ്ങള്‍ക്കു പ്രത്യേകം ദൈവമുണ്ടെന്നും ആ ദൈവത്തെ അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്നും മറ്റുമുള്ള മൂഢവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഹിന്ദുമതം ഏകനായ ഈശ്വരനില്‍വിശ്വസിക്കാന്‍ പഠിപ്പിക്കുന്നു. വെള്ളമെന്നോ തണ്ണിയെന്നോ പാനിയെന്നോ വാട്ടറെന്നോ എന്ത് പറഞ്ഞാലും ജലം ഒന്നുമാത്രം ആയിരിക്കുന്നതുപോലെ ഏത് പേരില്‍ വിളിച്ചാലും ഈശ്വരന്‍ ഒന്നു മാത്രമാണെന്ന് യാഥാര്‍ത്ഥ ഹിന്ദു വിശ്വസിക്കുകയും എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും തന്റെ മതത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
ഈശ്വരനെ പ്രാപിക്കുവാനുള്ള മാര്‍ഗമാണ് മതങ്ങള്‍.മതത്തിന്റെയും ഈശ്വരന്റെയും
പേരു പറഞ്ഞു തമ്മില്‍ കലഹിക്കുന്നത് , യഥാര്‍ത്ഥത്തില്‍ മതത്തിലും ഈശരനിലും ഉള്ള വിശ്വാസമല്ല നേരെ മറിച്ച് മതഭ്രാന്തു മാത്രമാണ്.യാഥാര്‍ത്ഥ മത വിശ്വാസികള്‍ മതഭ്രാന്തന്‍ മാരാകാന്‍ പാടില്ല.
Tuesday, 9 December 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment