My Master -Sadguru Swami Abhedanandaji Maharaj

My Master -Sadguru Swami Abhedanandaji Maharaj
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരെ ഭവതാപ വിനാശായ പാവനം പാപ മോചനം

Friday, 12 December 2008

ഗുരുദേവന്‍ പറയുന്നു ( Thus speaks Gurudev)-1


പ്രിയപ്പെട്ടവരേ!
സുഖവും ദു:ഖവും ,പകലും രാത്രിയും പോലെ മനുഷ്യന്‍ മാറി മാറി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
സുഖം മാത്രം മതി, ദു:ഖം വേണ്ട എന്ന് വിചാരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മഹാ മൂര്‍ഖതയാണെന്ന് മന:സാക്ഷി പറയുന്നു.ജീവിത കാലം മുഴുവനും അനുഭവിക്കുവാന്‍ ഈശ്വരന്‍ തന്നിട്ടുള്ള
രണ്ട് അമൂല്യ വസ്തുക്കളാണ് സുഖവും, ദു:ഖവും.രണ്ടും സ്ഥായിഅല്ല; ആഗമാപായികളാണ്; വന്നും പോയും ഇരിക്കുന്നവയാണ്. അതുകൊണ്ട് സുഖം, ദു:ഖം ,ശീതം, ഉഷ്ണം,ലാഭം,നഷ്ടം,സ്തുതി ,നിന്ദ തുടങ്ങിയ ദ്വന്ദ്വങ്ങളെ സഹിച്ചു കൊണ്ട് മനുഷ്യനായി ജീവിക്കുവാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗീതയിലൂടെ നമ്മെ ഉപദേശിക്കുന്നു.


Dear ones,
Pleasure and pain i.e. happiness and unhappiness, both are experienced by humans alternatively, like day and night.Conscience dictates that it is sheer foolishness, to think that "I want only pleasure and no pain " and to work for that goal. Pleasure and pain are two invaluable gifts given by God to humans to be experienced throughout their lives.Both are not permanent , but only transient .So Lord Krishna advises us through Bhagavad Gita ,to face all the opposite pairs of experiences like , pleasure and pain, hot and cold, gain and loss, praise and insult,and so on, with equanimity and live like real humans.

Tuesday, 9 December 2008

DO THE HINDUS WORSHIP MANY GODS?

THERE is a general allegation against Hinduism that it is polytheistic i.e. worships more than one god.This allegation is propagated by the preachers of other religions , because they have no knowledge of the basic concept of Hinduism, which is otherwise known as Sanaathana Dharma.
In fact Sanaathana Dharma believes that the entire universe is nothing but God; and God alone is the ONE AND ONLY EXISTENCE. The Vedas which form the foundation of Hindu religious faith declare this truth thus: "Ekam Sad vipraa bahudhaa vadanthi"-that is to say 'there is only one Truth and that is spoken of in various ways by the learned." The great Rishis of the past attributed different names and forms to the One and Only Truth-that is God for the convenience of worship,suited to the requirements of different people .This is how the practice of worshipping God in different names and forms came into existence in Hinduism. HINDUS ARE NOT WORSHIPPING MANY GODS, BUT ONLY ONE GOD IN MANY NAMES AND FORMS.

This fact is clear from the following verses in BHAVISHYOTHARA PURANA.

YO BRAHMA SA HARI PROKTHO YO HARI:SA MAHESHWARA:
MAHESHWARA:SMRUTHI SOORYA:SOORYA: PAAVAKA UCHYATHE
PAAVAKA: KAARTHIKEYO SOW KAARTHIKEYO VINAAYAKA:
GOWRI LAKSHMI CHA SAAVITHRI SHAKTHIBHEDAA PRAKEERTHITHAA
DEVAM DEVI SAMUDDISHYA YA: KAROTHI VRATHAM NARAA:
NA BHEDASTHATHRA MANTHAVYA: SHIVA: SHAKTHI MAYAM JAGATH.
Meaning:
He who is Brahma is said as Hari also; He who is Hari is Himself Maheshwara
He who is Maheshwara is meditated upon as Soorya, the Sun-God; and Soorya is said to be the same as Paavaka, the God of fire; and Paavaka is none other than Karthikeya, that is Lord Subrahmanya, who is Vinayaayaka (Ganapathy)Himself.Gowri, Lekshmi and Savithri are acclaimed as the manifestations of the same Sakthi(Supreme Power). Whatever forms of worship are observed by men in the name of any Deva(God) or Devi(Goddess), there is no difference between them,because the entire Universe is nothing but the union of Shiva and Shakti

It is made clear that the entire Universe is nothing but the union of Siva and Shathi -the manifestation and evolution of the Divine Godhead. It does not ,therefore, make any difference if different people worship God in whatever form or name they choose according to their faith.This applies not only to the different names and forms attributed to God in Hindu Religion, but also in other religions.Water is the same every where. But people of different languages refer to it in different names.Does it make any difference in water. Likewise, the different names and forms attributed to God does not make any change in the one and only , all-pervading SUPREME REALITY, GOD.

While many other religions preach that they have a God of their own and the worship of that God alone is the only way to Salvation, Hinduism teaches that there is only ONE GOD and that God is worshipped by different religions in different names and forms.

The purpose of Religion is to worship God and reach the God's kingdom. That is, to attain salvation from the miseries of this world.This is possible only through faith and devotion to God.
Religions teach that all the human beings are the children of God and are therefore, brothers and sisters. If you believe in this , how can you kill your brother on any account? Quarrelling and killing people in the name of God and Religion is not faith in God or Religion;but mere religious fanaticism,which should be condemned by all enlightened souls.

ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ട്?

ഹിന്ദുക്കള്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നവരല്ല എന്നും, അനേകം ദൈവങ്ങളെ ആരാധിക്കുന്നവരാണെന്നും, അന്യ മതസ്ഥര്‍ ആരോപിക്കാറുണ്ട്. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? സത്യം എന്താണ്?ഭവിഷ്യോത്തര പുരാണത്തില്‍ പറയുന്നതു നോക്കുക.
യോ ബ്രഹ്മാ സ ഹരി പ്രോക്തോ യോ ഹരി: സ മഹേശ്വര:
മഹേശ്വര:സ്മൃതി സൂര്യ: സൂര്യ: പാവക ഉച്യതേ
പാവക: കാര്‍ത്തികേയോ സൌ കാര്‍ത്തികേയോ വിനായക:
ഗൌരീ ലക്ഷ്മീ ച സാവിത്രീ ശക്തിഭേദാ പ്രകീര്‍ത്തിതാ
ദേവം ദേവീ സമുദ്ദിശ്യ യ : കരോതി വ്രതം നരാ:
ന ഭേദസ്തത്ര മന്തവ്യ: ശിവ:ശക്തിമയം ജഗത്.
അര്‍ത്ഥം:
ആരെയാണോ ബ്രഹ്മാവെന്നു പറയുന്നത് അതിനെ തന്നെ ഹരി എന്നും പറയുന്നു.ആരാണോ ഹരി , അതു തന്നെ മഹേശ്വരനായും അറിയപ്പെടുന്നു.മഹേശ്വരന്‍ സൂര്യനായി സ്മരിക്കപ്പെടുന്നു ; സൂര്യനെ പാവകന്‍ അഥവാ അഗ്നി എന്നും പറയുന്നു.അഗ്നി തന്നെയാണ് കാര്‍ത്തികേയന്‍ അഥവാ സുബ്രഹ്മണ്യന്‍ ; അതേ സുബ്രഹ്മണ്യന്‍ വിനായകനുമാണ്.ഗൌരി, ലക്ഷ്മി, സാവിത്രി ഇതു മൂന്നും ശക്തിയുടെ വിഭിന്ന ഭേദങ്ങളായി കീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സമസ്ത പ്രപഞ്ചവും ശിവശക്തി മയമായതിനാല്‍ ഏത് ദേവനെയോ ദേവിയെയോ ഉദ്ദേശിച്ചു ചെയ്യുന്ന ആരാധനയും തമ്മില്‍ യാതൊരു ഭേദവും ഇല്ല. എന്തു കൊണ്ടെന്നാല്‍ എല്ലാ ആരാധനകളും ചെന്നു ചേരുന്നത് ഏകനായ ഒരേ ഈശ്വരനില്‍ തന്നെയാകുന്നു.

കൂടാതെ "ഈശ്വര അള്ളാ തേരേ നാം" എന്ന് പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത്?ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന പേരുകളില്‍ മാത്രമല്ല, അല്ലാഹു എന്നോ ,യേശു എന്നോ,മറ്റെതെങ്കിലുംപേരിലോ ഏത് മതത്തില്‍ എന്ത് പേരു പറഞ്ഞാലും ഈശ്വരന്‍ ഒന്നു മാത്രമാണെന്നും എല്ലാം ഒരേ ഈശ്വരന്റെ വിഭിന്ന നാമങ്ങളാണെന്നും ഹിന്ദു മതം പ്രഖ്യാപിക്കുന്നു. മറ്റുള്ള മതങ്ങള്‍ തങ്ങള്‍ക്കു പ്രത്യേകം ദൈവമുണ്ടെന്നും ആ ദൈവത്തെ അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്നും മറ്റുമുള്ള മൂഢവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഹിന്ദുമതം ഏകനായ ഈശ്വരനില്‍വിശ്വസിക്കാന്‍ പഠിപ്പിക്കുന്നു. വെള്ളമെന്നോ തണ്ണിയെന്നോ പാനിയെന്നോ വാട്ടറെന്നോ എന്ത് പറഞ്ഞാലും ജലം ഒന്നുമാത്രം ആയിരിക്കുന്നതുപോലെ ഏത് പേരില്‍ വിളിച്ചാലും ഈശ്വരന്‍ ഒന്നു മാത്രമാണെന്ന് യാഥാര്‍ത്ഥ ഹിന്ദു വിശ്വസിക്കുകയും എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും തന്റെ മതത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
ഈശ്വരനെ പ്രാപിക്കുവാനുള്ള മാര്‍ഗമാണ് മതങ്ങള്‍.മതത്തിന്റെയും ഈശ്വരന്റെയും
പേരു പറഞ്ഞു തമ്മില്‍ കലഹിക്കുന്നത് , യഥാര്‍ത്ഥത്തില്‍ മതത്തിലും ഈശരനിലും ഉള്ള വിശ്വാസമല്ല നേരെ മറിച്ച്‌ മതഭ്രാന്തു മാത്രമാണ്.യാഥാര്‍ത്ഥ മത വിശ്വാസികള്‍ മതഭ്രാന്തന്‍ മാരാകാന്‍ പാടില്ല.

Gurudev's message of Love




Last message of Sadgurudev(സദ്ഗുരുദേവന്റെ അന്ത്യ സന്ദേശം)





സദ്ഗുരുനാഥന്‍ മഹാ സമാധിക്ക് മുന്‍പായിഹരിദ്വാറിലേക്ക് യാത്ര ചെയ്യുന്ന സമയത്ത്‌ ആശ്രമത്തിലേക്കയച്ച കത്തില്‍ നിന്ന്. ആ യാത്രയില്‍ സെക്കന്ദരാബാദില്‍ വച്ച് ഭഗവന്‍ദാസ് എന്ന ഭക്തന്‍ എടുത്തതാണ് ഗുരുദേവന്റെ ഈ ചിത്രം.

Saturday, 6 December 2008

GEMS OF THOUGHT

1)Na thyajeth dharma maryaadam api klesha dasaam shritha:=Even in the greatest adversity one should not abandon the norms of righteousness.
2)Eershyaa kalahamoolam syaath:kshamaa moolam hi sampadaam= Hatred brings in conflicts while patience brings in riches.
3)Na sathya vratha bhangena kaaryam dheemaan prasaadhayet= The wise shall not deviate from the vow of truthfulness, for temporary gains.
4)Kurveetha sangatham sadbhi:na asadbhi: gunvarjithai:=Keep company with vrtuous people only: never go to the compay of the vice,who are devoid of all good qualities.
5)Maatharam Pitharam bhakthyaa thoshayenna prakopayeth= Be respectful towards mother and father and keep them always happy; never give them irritation.
6) Daane sathwanidhi: kuryaath na prathyupakrthi sprhaam =Gifts should be given with a pure heart and should never be with the desire for reciprocation.
7)Dambhaarambhothatham dharmam naacharedantha nishphalam=Duty performed with arrogance and ego will be a fruitless action.
8) Na swayam sthuthi padai:glaanim gunaganam nayeth.=Never boast yourself; because that will mar your image and destroy the good qualities in you.
9)Pareshaam kleshadam kuryaannapaisunyam probho:priyam=Do not try to find favour with your employer or master by speaking ill of others, and causing harm to them
10)Kshipedvaakyashraan theekshnaan na paarushyahyupapluthaan= Do not use wordy arrows against others, because they will ultimately rebound and destroy yourself.
11)Na madyavyasaneeksheeba:kuryaad vethaala cheshtitham= Do not behave like a monster under the influence of liquer.
12)Na Asvevya sevayaa dadyaath daivaadheene dhane dhiyam=Wealth is a gift of God;to gain wealth, do not serve those who are unworthy of service.
13)Kuryaanneechjanaabhyasthaam na yaachjnaam maana haarineem=Never ask for help from wicked men, as it will result in disgrace to you.
14)Na vivaada madaandha:syaanna pareshaamamarshana:=Never involve yourself in any argument to the extent of becoming blind by arrogance and casting aspersions on the opponent .
15)Theevrena thapasi leenaanaam Indriyaanaam na vishvaseth.=Even those who practice severe austerities shall not believe their sense organs.(Sense organs shall be kept under control vigilantly)
16)Na kuryaad viyoga dukheshu dhairyamuthsrjya deenathaam=Never lose courage on account of the grief at the passing away of dear and dear ones.
17) Prabhu prasaade no dadyaath swavinaashayaaspade chathim= Never exploit the good-will of the Lord, as it will lead to one's own destruction.
18) Na puthraayththamaiswaryam kaaryam aaryai: kadaachana= A wise man shall not , during his life-time, bequeath all his wealth to his children.
19)Roopaartha kula vidyaaduheenam nopahasennaram= Never insult any one on account of his not having beauty, family status, education and the like.
20) Sriya: kuryaapthalaayinyaa bandhaaya guna samgraham=The Goddess of wealth can be tied down only with the rope of good qualities in you.
21)Jaraa shubhreshu kesheshu thapovana ruchir bhaveth= When wrinkles appear on your skin , and hairs become white,(when you reach old age) you should evince interest in going to the forest and performing penances. (Thapas)
22) Anthe santhoshadam vishnum smareth hanthaaram aapadaam=At the end of life, one should always think of Vishnu , who is the giver of happiness and the destroyer of dangers.

Friday, 5 December 2008

ചിന്താ രത്നങ്ങള്‍

൧) ന ത്യജേത് ധര്‍മ മര്യാദാം അപി ക്ലേശ ദശാംശ്രിതാ: =ഏത് ക്ലേശകരമായ പരിത: സ്ഥിതിയിലുംഒരുവന്‍ തന്റെ ധര്‍മ മര്യാദകള്‍ കൈവിടരുത്.
൨)ഈര്‍ഷ്യാ കലഹമൂലം സ്യാത് ക്ഷമാ മൂലം ഹി സംപദാം=ഈര്‍ഷ്യ കലഹത്തിനും ക്ഷമ സമ്പത്തിനും കാരണമാകുന്നു.
൩)ന സത്യവ്രത ഭംഗേന കാര്യം ധീമാന്‍ പ്രസാധയേത്=ബുദ്ധിമാന്‍ സത്യത്തെ ബലികഴിച്ചുകൊണ്‍്ട് കാര്യ സാധ്യത്തിനു ശ്രമിക്കരുത്.
൪)കുര്‍വീത സംഗതം സദ്ഭി:ന അസദ്ഭി: ഗുണ വര്ജിതൈ: = സത്തുക്കളുമായി മാത്രം സംസര്‍ഗം ചെയ്യുക; ഗുണഹീനന്‍മാരായ അസത്തുക്കളുമായി അരുത്.
൫)മാതരം പിതരം ഭക്ത്യാ തോഷയേത് ന പ്രകോപയേത്= മാതാവിനെയും പിതാവിനെയും ഭക്തിപൂര്‍വ്വം സന്തോഷിപ്പിക്കണം ; അവരെ ഒരിക്കലും പ്രകോപിപ്പിക്കരുത്.
൬)ദാനേ സത്വ നിധി: കുര്യാത് ന പ്രത്യുപകൃതി സ്പൃഹാം =ദാനം ചെയ്യുന്നത് ശുദ്ധ മനസ്സോടുകൂടിയാവണം; പ്രത്യുപകാരം ആഗ്രഹിച്ചാകരുത്.

൭)ദംഭാരംഭോധൃതം ധര്‍മം നാചരേദന്ത നിഷ് ഫലം= ഡംഭം, അഹങ്കാരം എന്നിവ യോടുകൂടി ആരംഭി ക്കുന്ന കര്‍മ്മങ്ങള്‍ നിഷ്ഫലങ്ങളാണ്.
൮)ന സ്വയം സ്തുതിപദൈ: ഗ്ലാനിം ഗുണഗണം നയേത് = ആത്മ പ്രശംസ ചെയ്യരുത്; അത് തന്റെ ഗുണങ്ങള്‍ക്ക് ഗ്ലാനി ഉണ്ടാക്കും.
൯)പരേഷാം ക്ലേശദംകുര്യാ ന്നപൈശുന്യം പ്രഭോ:പ്രിയം = പ്രഭുവിനെ അഥവാ യജമാനനെ പ്രീതി പ്പെടുത്തുവാനായി പരദൂഷണം ചെയ്യുകയോ അന്യര്‍ക്ക് ക്ലേശം ഉണ്ടാക്കുകയോ ചെയ്യരുത് .
൧൦) ക്ഷിപേദ് വാക്യശരാന്‍ തീക്ഷ്ണാന്‍ ന പാരുഷ്യഹ്യുപപ്ലുതാന്‍=അന്യരുടെ നേരെ മൂര്‍ച്ച ഏറിയ വാക്ക് ശരങ്ങള്‍ അയച്ചാല്‍ അത് തനിക്കുതന്നെ തിരിച്ചടിയാകും.
൧൧) ന മദ്യവ്യസനീ ക്ഷീബ: കുര്യാദ് വേതാള ചേഷ്ടിതം =ഒരുവന്‍ മദ്യത്തിന് അടിമയായി വേതാളത്തെ പോലെ പെരുമാറരുത്.
൧൨) നാസേവ്യ സേവ്യയാ ദദ്യാത് ദൈവാധീനേ ധനേ ധിയം =ധനം ഈശ്വരന് അധീനമാണ് ;അതിന് വേണ്ടി സേവ്യരല്ലാത്തവരെ സേവിക്കരുത്.
൧൩)കുര്യാന്നീച ജനാഭ്യസ്താം ന യാച്ജാം മാന ഹാരിണീം=നീചന്മാരോട് യാചിക്കരുത് ;അത് മാനഹാനിക്ക് കാരണമാകും .
൧൪)ന വിവാദമദാന്ധസ്യാത് ന പരേഷാം അമര്ഷണ: =വാദ പ്രതി വാദത്തില്‍ മദാന്ധനാവുകയോ എതിരാളിയില്‍ ദോഷം ആരോപിക്കുകയോ ചെയ്യരുത്.
൧൫)തീവ്രേ തപസി ലീനാനാം ഇന്ദ്രിയാണാം ന വിശ്വസേത്. = തീവ്ര തപസ്സില്‍ ലയിച്ചിരിക്കുന്നവര്‍ പോലും തങ്ങളുടെ ഇന്ദ്രിയങ്ങളെ വിശ്വസിക്കരുത്. (അവയെ ജാഗ്രതയായി നിയന്ത്രണതില്‍ വയ്ക്കണം )
൧൬)ന കുര്യാദ് വിയോഗ ദു:ഖേഷു ധൈര്യമുത്സൃജ്യ ദീനതാം =പ്രിയപെട്ടവരുടെ വിയോഗത്തില്‍ ധൈര്യം നഷ്ടപ്പെട്ട് വിവശനാകരുത്.
൧൭)പ്രഭുപ്രസാദേ നോ ദദ്യാത് സ്വവിനാശായാസ്പദേ ചതിം =പ്രഭുവിന്റെ സന്മനോഭാവത്തെ കൂടുതല്‍ ചൂഷണം ചെയ്യുന്നത് സ്വന്തം വിനാശത്തിന് കാരണമാകും.
൧൮)ന പുത്രായത്തം ഐശ്വര്യം കാര്യം ആര്യൈ: കദാചന =ബുദ്ധിമാന്‍ തന്റെ ജീവിത കാലത്ത് മുഴുവന്‍ ധനവും പുത്രന്മാര്‍ക്കായി വിട്ടു കൊടുക്കരുത്‌ .
൧൯)രൂപാര്‍ത്ഥകുല വിദ്യാദിഹീനം നോപഹസേന്നരം = രൂപസൌന്ദര്യം , ധനം , കുലമഹിമ , വിദ്യ എന്നിവയുടെ കുറവിന്റെ പേരില്‍ ആരെയും പരിഹസിക്കരുത്.
൨൦)ശ്രിയ: കുര്യാപ്തലായിന്യാ ബന്ധായ ഗുണസംഗ്രഹം =സദ്ഗുണങ്ങളാകുന്ന കയറു കൊണ്ടു മാത്രമെ ഐശ്വര്യ ദേവതയെ കെട്ടിയിടാന്‍ സാധിക്കു‌.
൨൧)ജരാ ശുഭ്രേഷു കേശേഷു തപോവന രുചിര്‍ ഭവേത് =ജരാനരകള്‍ ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യന് വനത്തില്‍ പോയി തപസ്സു ചെയ്യുന്നതില്‍ അഭിരുചി ഉണ്ടാകണം.
൨൨)അന്തേ സന്തോഷദം വിഷ്ണും സ്മരേത് ഹന്താരം ആപദാം =അന്ത്യ കാലത്ത് സന്തോഷത്തെ പ്രദാനം ചെയ്യുന്നവനും , ആപത്തുകളെ ഹരിക്കുന്നവനുമായ ഭഗവാന്‍ വിഷ്ണുവിനെ സദാ സ്മരിക്കണം.