My Master -Sadguru Swami Abhedanandaji Maharaj

My Master -Sadguru Swami Abhedanandaji Maharaj
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരെ ഭവതാപ വിനാശായ പാവനം പാപ മോചനം

Saturday, 29 November 2008


ജയ മന്ത്രം(ദുര്‍ഗാ സ്തോത്രം)
(൧) നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
(൨)ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
(൩)കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ
(൪)അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ
(൫)മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ
(൬)ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ
(൭)വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
(൮)ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി
(൯)സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ
(൧൦)സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
(൧൧)കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍
(൧൨)ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
(൧൩)തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി
ഭൂതിര്‍ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈ:
----------------------------------------------------------------------------------------------
വ്യാസപ്രണീതവും, മഹാഭാരതഅന്തര്‍ഗതവുമായ ഈ സ്തോത്രംകാരണമാണ്ഭഗവദ് ഗീത ഉപദേശിക്കാന്‍ ഇടയായതെന്ന് പറയപ്പെടുന്നു. ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി . യുദ്ധത്തില്‍ ജയം സുനിശ്ചിതമായതോടു കൂടി അനിവാര്യമായ ബന്ധു വധത്തെ മുന്നുല്‍ കണ്ട അര്‍ജുനന്‍ വിഷാദത്തിന് അധീനനായിത്തീര്‍ന്നു. അര്‍ജുനന്റെ ആ വിഷാദം മാറ്റുവാനായിട്ടാണ് ഭഗവാന്‍ ഗീത ഉപദേശിച്ചത്.
ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.



(

No comments: