൨)ഈര്‍ഷ്യാ കലഹമൂലം സ്യാത് ക്ഷമാ മൂലം ഹി സംപദാം=ഈര്‍ഷ്യ കലഹത്തിനും ക്ഷമ സമ്പത്തിനും കാരണമാകുന്നു.
൩)ന സത്യവ്രത ഭംഗേന കാര്യം ധീമാന്‍ പ്രസാധയേത്=ബുദ്ധിമാന് സത്യത്തെ ബലികഴിച്ചുകൊണ്്ട് കാര്യ സാധ്യത്തിനു ശ്രമിക്കരുത്.
൪)കുര്‍വീത സംഗതം സദ്ഭി:ന അസദ്ഭി: ഗുണ വര്ജിതൈ: = സത്തുക്കളുമായി മാത്രം സംസര്‍ഗം ചെയ്യുക; ഗുണഹീനന്മാരായ അസത്തുക്കളുമായി അരുത്.
൫)മാതരം പിതരം ഭക്ത്യാ തോഷയേത് ന പ്രകോപയേത്= മാതാവിനെയും പിതാവിനെയും ഭക്തിപൂര്‍വ്വം സന്തോഷിപ്പിക്കണം ; അവരെ ഒരിക്കലും പ്രകോപിപ്പിക്കരുത്.
൬)ദാനേ സത്വ നിധി: കുര്യാത് ന പ്രത്യുപകൃതി സ്പൃഹാം =ദാനം ചെയ്യുന്നത് ശുദ്ധ മനസ്സോടുകൂടിയാവണം; പ്രത്യുപകാരം ആഗ്രഹിച്ചാകരുത്.
൭)ദംഭാരംഭോധൃതം ധര്‍മം നാചരേദന്ത നിഷ് ഫലം= ഡംഭം, അഹങ്കാരം എന്നിവ യോടുകൂടി ആരംഭി ക്കുന്ന കര്‍മ്മങ്ങള്‍ നിഷ്ഫലങ്ങളാണ്.
൮)ന സ്വയം സ്തുതിപദൈ: ഗ്ലാനിം ഗുണഗണം നയേത് = ആത്മ പ്രശംസ ചെയ്യരുത്; അത് തന്റെ ഗുണങ്ങള്‍ക്ക് ഗ്ലാനി ഉണ്ടാക്കും.
൯)പരേഷാം ക്ലേശദംകുര്യാ ന്നപൈശുന്യം പ്രഭോ:പ്രിയം = പ്രഭുവിനെ അഥവാ യജമാനനെ പ്രീതി പ്പെടുത്തുവാനായി പരദൂഷണം ചെയ്യുകയോ അന്യര്‍ക്ക് ക്ലേശം ഉണ്ടാക്കുകയോ ചെയ്യരുത് .
൧൦) ക്ഷിപേദ് വാക്യശരാന് തീക്ഷ്ണാന് ന പാരുഷ്യഹ്യുപപ്ലുതാന്=അന്യരുടെ നേരെ മൂര്‍ച്ച ഏറിയ വാക്ക് ശരങ്ങള്‍ അയച്ചാല്‍ അത് തനിക്കുതന്നെ തിരിച്ചടിയാകും.
൧൧) ന മദ്യവ്യസനീ ക്ഷീബ: കുര്യാദ് വേതാള ചേഷ്ടിതം =ഒരുവന് മദ്യത്തിന് അടിമയായി വേതാളത്തെ പോലെ പെരുമാറരുത്.
൧൨) നാസേവ്യ സേവ്യയാ ദദ്യാത് ദൈവാധീനേ ധനേ ധിയം =ധനം ഈശ്വരന് അധീനമാണ് ;അതിന് വേണ്ടി സേവ്യരല്ലാത്തവരെ സേവിക്കരുത്.
൧൩)കുര്യാന്നീച ജനാഭ്യസ്താം ന യാച്ജാം മാന ഹാരിണീം=നീചന്മാരോട് യാചിക്കരുത് ;അത് മാനഹാനിക്ക് കാരണമാകും .
൧൪)ന വിവാദമദാന്ധസ്യാത് ന പരേഷാം അമര്ഷണ: =വാദ പ്രതി വാദത്തില്‍ മദാന്ധനാവുകയോ എതിരാളിയില്‍ ദോഷം ആരോപിക്കുകയോ ചെയ്യരുത്.
൧൫)തീവ്രേ തപസി ലീനാനാം ഇന്ദ്രിയാണാം ന വിശ്വസേത്. = തീവ്ര തപസ്സില്‍ ലയിച്ചിരിക്കുന്നവര്‍ പോലും തങ്ങളുടെ ഇന്ദ്രിയങ്ങളെ വിശ്വസിക്കരുത്. (അവയെ ജാഗ്രതയായി നിയന്ത്രണതില്‍ വയ്ക്കണം )
൧൬)ന കുര്യാദ് വിയോഗ ദു:ഖേഷു ധൈര്യമുത്സൃജ്യ ദീനതാം =പ്രിയപെട്ടവരുടെ വിയോഗത്തില്‍ ധൈര്യം നഷ്ടപ്പെട്ട് വിവശനാകരുത്.
൧൭)പ്രഭുപ്രസാദേ നോ ദദ്യാത് സ്വവിനാശായാസ്പദേ ചതിം =പ്രഭുവിന്റെ സന്മനോഭാവത്തെ കൂടുതല്‍ ചൂഷണം ചെയ്യുന്നത് സ്വന്തം വിനാശത്തിന് കാരണമാകും.
൧൮)ന പുത്രായത്തം ഐശ്വര്യം കാര്യം ആര്യൈ: കദാചന =ബുദ്ധിമാന് തന്റെ ജീവിത കാലത്ത് മുഴുവന്‍ ധനവും പുത്രന്മാര്ക്കായി വിട്ടു കൊടുക്കരുത് .
൧൯)രൂപാര്ത്ഥകുല വിദ്യാദിഹീനം നോപഹസേന്നരം = രൂപസൌന്ദര്യം , ധനം , കുലമഹിമ , വിദ്യ എന്നിവയുടെ കുറവിന്റെ പേരില്‍ ആരെയും പരിഹസിക്കരുത്.
൨൦)ശ്രിയ: കുര്യാപ്തലായിന്യാ ബന്ധായ ഗുണസംഗ്രഹം =സദ്ഗുണങ്ങളാകുന്ന കയറു കൊണ്ടു മാത്രമെ ഐശ്വര്യ ദേവതയെ കെട്ടിയിടാന്‍ സാധിക്കു.
൨൧)ജരാ ശുഭ്രേഷു കേശേഷു തപോവന രുചിര്‍ ഭവേത് =ജരാനരകള്‍ ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യന് വനത്തില്‍ പോയി തപസ്സു ചെയ്യുന്നതില്‍ അഭിരുചി ഉണ്ടാകണം.
൨൨)അന്തേ സന്തോഷദം വിഷ്ണും സ്മരേത് ഹന്താരം ആപദാം =അന്ത്യ കാലത്ത് സന്തോഷത്തെ പ്രദാനം ചെയ്യുന്നവനും , ആപത്തുകളെ ഹരിക്കുന്നവനുമായ ഭഗവാന് വിഷ്ണുവിനെ സദാ സ്മരിക്കണം.
1 comment:
വളരെ അര്‍ഥവത്തായ സാരാംശങ്ങള്‍. പോസ്റ്റിനു വളരെ നന്ദി.
Post a Comment