My Master -Sadguru Swami Abhedanandaji Maharaj

My Master -Sadguru Swami Abhedanandaji Maharaj
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരെ ഭവതാപ വിനാശായ പാവനം പാപ മോചനം

Tuesday 9 October 2012

NEW BOOKS COMING UP

മലയാളത്തിനൊരു  സമ്മാനപ്പൊതി .

ശ്രീ പി .എന്‍ . ബാലകൃഷ്ണന്‍   നായര്‍  രചിച്ച  രണ്ട്‌ വിശിഷ്ട ഗ്രന്ഥങ്ങള്‍ 

തിരുവനന്തപുരത്ത്  ഓഥന്റിക് ബുക്സ് പ്രസിദ്ധീകരിച്ചു .

1.ഗീതാമൃത രസായനം  

മലയാളത്തില്‍ആദ്യമായി   ശ്രീമദ് ഭഗവദ്ഗീതയും, ശ്രീ വിഷ്ണു സഹസ്രനാമവും വ്യാഖ്യാന സഹിതം  ഒരു പുസ്തകത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു .

ഓരോ ഗീതാശ്ലോകത്തിന്റെയും പദഛെദം, അന്വയം, അര്‍ത്ഥം എന്നിവ കൂടാതെ ഗീത കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹികുന്നവര്‍ക്കായി ഓരോ അദ്ധ്യായതിന്റെയും വിശദമായ ആശയാവലോകനം, ഓരോ അദ്ധ്യായതിന്റെയും വിശേഷ മാഹാത്മ്യം വ്യക്തമാക്കുന്ന പദ്മപുരാണ കഥകള്‍ എന്നിങ്ങനെ നിരവധി  സവിശേഷതകള്‍.

ഡെമി 1/ 4 സൈസ്   നാനൂറിലധികം പേജുകള്‍ , ബോര്ഡ് ബൈന്ഡ് മനോഹരമായ അച്ചടി:      വില 390 രൂപ 

  2.പ്രബോധസുധാകരം (ആദി ശങ്കരന്‍റെ അദ്വൈത വേദാന്തവും  ശ്രീകൃഷ്ണ ഭക്തിയും സമന്വയിക്കുന്ന അപൂര്‍വ പ്രകരണഗ്രന്ഥം)

ഗീതാ ഭാഗവതാദികളുടെ അടിസ്ഥാനത്തില്‍ ലളിതമായും സുവ്യക്തമായും വ്യാഖ്യാനിച്ചിരിക്കുന്നു . വേദാന്ത വിദ്യാര്‍ഥി കള്‍ക്കും ശ്രീ കൃഷ്ണ ഭക്തന്മാര്‍ക്കും ഒരുപോലെ ആസ്വാദ്യമായ ഈ ഗ്രന്ഥത്തിലൂടെ  അദ്വൈതപ്പൊരുളായ  പരമാത്മാവ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണെന്ന്  ആചാര്യന്‍ സംശയ ലേശംകൂടാതെ സ്ഥാപിക്കുന്നു .  

   ഡെമി 1/ 8  സൈസ്, നൂറ്റന്പതോളം പേജുകള്‍, മനോഹരമായ  അച്ചടി :   വില  90 രൂപ 

എല്ലാ ഹിന്ദു ഭവനങ്ങള്‍ക്കും വിശേഷാലങ്കാമാകുന്ന   ഈ ഉത്തമ   ഗ്രന്ഥങ്ങള്‍ക്കായി   ബന്ധപ്പെടുക .

ഓഥന്റ്റിക് ബുക്സ് , പണ്ഡിറ്റ്‌ കോളനി ,തിരുവനന്തപുരം -3