My Master -Sadguru Swami Abhedanandaji Maharaj

My Master -Sadguru Swami Abhedanandaji Maharaj
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരെ ഭവതാപ വിനാശായ പാവനം പാപ മോചനം

Wednesday, 24 December 2008

ഗുരു പ്രണാമം

ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരേ

ഭവതാപ വിനാശായ പാവനം പാപ മോചനം

അക്ഷരജ്യോതിരാദിത്യ സന്നിഭം ഹൃത്തടത്തില്‍ വിളങ്ങും സ്വരൂപമേ

നിത്യ നിര്‍മല നിഷ്കള ബ്രഹ്മമാം അസ്മദാചാര്യവര്യ നമോ നമഃ:

ആദിമധ്യാന്ത ഹീനമാം ആനന്ദ രൂപമായിടും ചില്‍പുമാനില്‍

സ്വയം ലീന മാനസനായോരു സദ്ഗുരു നാഥനിന്നു ശരണം നമോ നമഃ:

ഇന്ദുസുന്ദരമാനനകാന്തിയില്‍ ഇന്നു ഞങ്ങളും മുങ്ങി നിന്നീടവേ

ഒന്നൊഴിയാതെ സര്‍വ താപങ്ങളും മങ്ങി മായുന്നു നാഥാ നമോനമഃ:

ഈഷലെന്നിയേ ത്വല്‍കരപല്ലവം ഈജനങ്ങള്‍ക്കഭയമരുളുവാന്‍

ജാഗരൂഗമായ് മേവുന്നു സര്‍വദാ പാവന ചരിതായ നമോ നമഃ:

ഉത്തമ വര ദായകനാം ഭവാന്‍ നിത്യവും ഭക്ത കോടികള്‍ക്കൊക്കെയും

സച്ചിദാനന്ദ സംവേദനം ചെയ്യും അദ്ഭുത പ്രതിഭാസം നമോ നമഃ:

ഊഴമായ് ഗുരുനാഥ പാദങ്ങളിന്നൂഴിയിന്കല്‍ ചരിക്കും ദശാന്തരേ

പാദ പാംസുക്കള്‍ പുല്‍കുന്നു സജ്ജനം പാപ ശാന്തിക്കു പാഹി നമോനമ:

എന്നുമെന്നും ഭവദീയ വാങ്മയസിന്ധു തന്നില്‍ മുഴുകുന്ന ഞങ്ങളില്‍

ജന്മ പൂര്‍വ സുകൃതം ഫലിക്കയാല്‍ ജന്മമിന്നു കൃതാര്‍ത്ഥം നമോനമ:

ഏതുദിക്കിലിരിക്കിലും ഞങ്ങള്‍ തന്‍ കാതുകളില്‍ മുഴങ്ങുന്നു സര്‍വദാ

താവക ദിവ്യ സന്ദേശമുത്തമം താരകനാമ മന്ത്രം നമോനമ:

ഐശ്വരമായ കര്‍മ്മം അസക്തരായ് ചെയ്കഹര്‍നിശം ഭക്തി മാര്‍ഗത്തില്‍ നാം

ഗീത ഘോഷിക്കും ആര്‍ഷ തത്വങ്ങള്‍തന്‍ സാരമേവം കഥിച്ച നാഥാ നമഃ:

ഒന്നു സത്യം അതദ്വയനീശ്വരന്‍ അന്യമേതുമേ മിഥ്യയാണെന്നതും

ധന്യഭാഷണം കൊണ്ടിങ്ങുണര്‍ത്തിച്ച വന്ദ്യനാം ഗുരുനാഥാ നമോ നമഃ:

ഓതുമാറുണ്ടവിടുന്നു സംസാര സാഗരത്തെ കടക്കുവാന്‍ നിര്‍ഭയം

തോണി നാമജപം ഒന്നു മാത്രമെ മാനവര്‍ക്കവലംബം നമോ നമഃ:

ഔത്തരാഹരും ദക്ഷിണ ദേശികള്‍ പൂര്‍വ പശ്ചിമ ഭാഗേ വസിപ്പവര്‍

സര്‍വ്വരും സദാ സേവകരല്ലയോ നിന്‍ പദങ്ങളില്‍ നാഥാ നമോ നമഃ:

അംബുജാദിതന്‍ ശോഭയെ വെല്ലുന്ന കമ്രകാന്തി കലരും തിരുവുടല്‍

കണ്ണിണയില്‍ മറയാതെ കാണണം അന്ത്യ കാലത്തു പോലും നമോ നമഃ:

അന്തരിന്ദ്രിയ ധ്യാനനിരതരായ് അന്തരാനനരായീടും ഞങ്ങളില്‍

ബന്ധുരാഭാ ഭവദ്രൂപമെന്നിയെ അന്യമൊന്നു തോന്നായ്ക നമോ നമഃ:

ശ്രീ സച്ചിദാനന്ദ സദ്ഗുരുനാഥ് മഹരാജ് കീ ജയ്.

Monday, 22 December 2008

അഭേദാശ്രമം മഹാമന്ത്രാലയത്തിലെ അഖണ്ഡദീപവും അഖണ്ഡ ജപവും.


തിരുവനന്തപുരത്തുള്ള അഭേദാശ്രമം മഹാമാന്ത്രാലയത്തില്‍ സദ്ഗുരു അഭേദാനന്ദസ്വാമി തിരുവടികള്‍ ൧൯൫൫ ഫെബ്രുവരിമാസം ൨൪ന് പരമ ഭട്ടാരക ശ്രീ ചട്ടമ്പി സ്വാമി തിരുവടികളുടെ പന്മനയിലുള്ള സമാധി ക്ഷേത്രത്തില്‍ നിന്നും പകര്‍ന്നുകൊണ്ടുവന്ന ദീപനാളത്തില്‍ നിന്നും കൊളുത്തിയ ഈ ദീപം കഴിഞ്ഞ ൫൩ വര്‍ഷങ്ങളായി, രാപകല്‍ ഭേദമില്ലാതെ കെടാവിളക്കായി കത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ
"ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ"
എന്ന കലിസന്തരണമഹാമന്ത്രം അഖണ്ഡമായിജപിക്കുകയും ചെയ്തു വരുന്നു.
നിത്യവും അനേകം ഭക്തജനങ്ങള്‍ ഈ മഹാമന്ത്ര ജപത്തില്‍ പങ്കു ചേരുന്നു. എല്ലാ മാസവും വിശാഖം നക്ഷത്രത്തില്‍, അഖണ്ഡനാമ വേദിയില്‍ ലക്ഷാര്‍ച്ചനയും നടന്നു വരുന്നു.

Sunday, 14 December 2008

ഗുരുദേവന്‍ പറയുന്നു(Thus speaks Gurudev)-2


സദ്ഭാവന
അന്തക്കരണത്തിന്റെ ഒരു വൃത്തിയുടെ പേരാണ് ഭാവന.സങ്കല്‍പം, ചിന്തനം,മനനം ആദിയായവയും ഭാവനയുടെ മറ്റു പേരുകളാണ്. ഭാവനയെ സാത്വികി, രാജസി,താമസി എന്ന് മൂന്നായി തരം തിരിച്ചിട്ടുണ്ട്.ആത്മതത്വത്തെ അറിയുന്നതിനുള്ള ഈശ്വരവിഷയകമായ ഭാവന സാത്വികിയാണ്.സാംസാരിക വിഷയഭോഗങ്ങളെ സംബന്ധിച്ചുളള ഭാവന രാജസിയും, അജ്ഞാന കാരണവും, ഹിംസാത്മകവൃത്തിയോടുകൂടിയതുമായ ഭാവന താമസിയുമാണ്. സാത്വികീ ഭാവന നമ്മെ സംസാര ബന്ധത്തില്‍ നിന്നും മോചിപ്പിക്കുന്നതിനാല്‍ അത് ഉത്തമവും സ്വീകാര്യവും ആണ്.രാജസിയും, താമസിയുമായ ഭാവനകള്‍ അജ്ഞാനത്താലും, ദു:ഖത്താലും നമ്മെ ബന്ധിക്കുന്നതിനാല്‍ അവ നികൃഷ്ടവും,ത്യാജ്യവുമാണ്.
ഭാവനയനുസരിച്ച്‌ ഇച്ഛയും, ഇച്ഛയനുസരിച്ചു കര്‍മ്മവും, കര്‍മ്മത്തിനനുസരിച്ചു സ്വഭാവം അഥവാ വാസനയും, സ്വഭാവമനുസരിച്ചു വീണ്ടും ഭാവനയും ഉണ്ടാകുന്നു. ഇങ്ങനെ ഈ സംസാരചക്രം കറങ്ങി ക്കൊണ്ടിരിക്കുന്നു.ഉത്തമ ഭാവനയോടുകൂടി,ഉത്തമ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതുമൂലം നികൃഷ്ടചിന്തകളുടെയും നികൃഷ്ടകര്‍മ്മങ്ങളുടെയും നാശം സംഭവിക്കുന്നു. തദ്വാരാ അന്തക്കരണം പവിത്രമാവുകയും, ഈശ്വരസാക്ഷാത്കാരം സിദ്ധിക്കുകയും ചെയ്യുന്നു.
ഉത്തമ ഭാവനകളുടെയും, ഉത്തമ കര്‍മ്മങ്ങളുടെയും വൃദ്ധിക്കായി സത്തുക്കളുമായുള്ള സംസര്‍ഗം അഥവാ സത്സംഗം അനിവാര്യമാണ്.ദുഷ്ട സംസര്‍ഗത്തിന്റെ ദോഷം അപ്പോള്‍ തന്നെ അനുഭവപ്പെടും; എന്നാല്‍ സത്സംഗത്തിന്റെ പ്രഭാവം അറിയാനും അനുഭവിക്കാനും കാലവിളംബം ഉണ്ടായേക്കും. സത്സംഗം ദുര്‍ലഭമാണെന്നു ശാസ്ത്രങ്ങള്‍ ഘോഷിക്കുന്നു. സത്തുക്കളെ കണ്ടു മുട്ടിയാലും അവരില്‍ ശ്രദ്ധയുണ്ടാകുന്നത് അപൂര്‍വമാണ്. ശ്രദ്ധയുടെ കുറവും,ഹൃദയത്തിലെ മാലിന്യങ്ങളും കാരണം നമുക്കു സാധന കഠിനമായി തോന്നുകയും തന്മൂലം ആലസ്യവും, അകര്‍മണ്യതയും നമ്മെ ബാധിക്കുകയും ചെയ്യുന്നു.അതിനാലാണ് സത്പുരുഷന്മാരുടെ ഉപദേശങ്ങള്‍ നമ്മില്‍ ഫലിക്കുവാന്‍ കാലതാമസം സംഭവിക്കുന്നത്.
നമ്മുടെ ഭാവന അനുസരിച്ചാണ് നാം ഈ പ്രപഞ്ചത്തെ നോക്കി കാണുന്നത്. ഉദാഹരണമായി, ഒരു സുന്ദരിയായ സ്ത്രീ ഒരു സിംഹത്തിന്റെ ഭാവനയില്‍ അതിന്റെ ഇര മാത്രമാണ്.അവിടെ രൂപത്തിനോ രമണീയതക്കൊ യാതൊരു മൂല്യവും ഇല്ല.എന്നാല്‍ ഒരു കാമീ പുരുഷന്‍ അവളുടെ രൂപ സൌന്ദര്യവും രമണീയതയും മാത്രം കാണുന്നു. അവന്‍ അവളുടെ രൂപ ലാവണ്യത്തില്‍ മുഗ്ധ്നായി തീരുന്നു. എന്നാല്‍ ആ സുന്ദരിയെ അവളുടെ പുത്രന്‍ കാണുന്നത് അമ്മയായി മാത്രമായിരിക്കും.ഒരു വിരക്ത പുരുഷന്‍ അവളെ ത്യാജ്യ രൂപത്തിലും , ഒരു മഹാ യോഗി അവളെ ഈശ്വരന്റെ മറ്റൊരു രൂപമായും ദര്‍ശിക്കുന്നു.
ഈ സംസാരം ഈശ്വരന്റെ സാക്ഷാത് സ്വരൂപം തന്നെയാണെങ്കിലും, ഭ്രമം കൊണ്ടും, അവരവരുടെ ഭാവന അനുസരിച്ചും വിഭിന്ന രൂപങ്ങളില്‍ കാണുന്നു.ഈ തെറ്റിദ്ധാരണ നീങ്ങി സര്‍വവും ഈശ്വര സ്വരൂപമായി കാണുന്നതിനെയാണ് സദ്ഭാവന എന്ന് പറയുന്നത്.ഇതിനുള്ള ഏക ഉപായം , ഭഗവാനിലുള്ള അനന്യ പ്രേമം അഥവാ അനന്യ ഭക്തി ഒന്നു മാത്രമാണ്.സ്വാര്‍ത്ഥം , അഭിമാനം തുടങ്ങിയ ദോഷങ്ങളെ ത്യജിച്ചിട്ട്,സര്‍വ ശക്തിമാനായ ശ്രീവാസുദേവനെ ശ്രദ്ധയോടും, പ്രേമ ഭാവത്തോടും നിരന്തരം ചിന്തനം ചെയ്യുന്നത് അഥവാ ഭജിക്കുന്നതാണ് അനന്യ ഭക്തി. അനന്യ ഭക്തി മൂലം ഭക്തന്റെ വാക്കും, സങ്കല്പവും സത്യമായി ഭവിക്കുന്നു.അതിനാല്‍ ജന്മസാഫല്യം അഥവാ ഈശ്വര സാക്ഷാത്കാരം ആഗ്രഹിക്കുന്ന ഭക്തന്‍ സര്‍വ വ്യാപിയായ ഭഗവാന്‍ ശ്രീ വാസുദേവനെ എല്ലാപ്രാണിപദാര്‍ഥങ്ങളിലും ദര്‍ശിക്കുകയും നിരന്തരം ആ ദേവനെ ഭജിക്കുകയും ചെയ്യേണ്ടതാണ്.സര്‍വത്ര വാസുദേവ ബുദ്ധി ഉണ്ടാകുന്നതാണ് സദ്ഭാവന.
Sacred Vision
Bavana (Imagination) is an activity of Anthakkaranam(the inner mechanism of human beings, which consists of mind, intellect and ego-sense).Sankalpa(Vision), Chinthanam(thought), Mananam(reflection),etc.are different names for Bhavana.
Bhavana has been classified into three categories,viz.Sathwiki, Rajasi and Thamasi.
Bhavana which generates thoughts on God ,leading to the realisation of Atma- Thathwa (Spiritual Truth or the Supreme Reality) is Sathwik ; Bhavana related to worldly objects is Rajasi; and Bhavana, arising from ignorance , and involving violent activities is Thamasi. Sathwik Bhavana is superior and and should be adopted, because it liberates us from the bondages of the mortal world.On the contrary, Rajasi and Thamasi Bhavanas are inferior, because they bind us to this world with ignorance and pain , and should be rejected.
Desires arise from Bhavana; actions from desires; nature or Vasana from actions; and again Bhavana from Vasana , and the wheel of Samsara rolls on , in this fashion. By maintaining noble thoughts and performing noble actions, our urge for nefarious thoughts and actions will be eradicated from us, and thereby our Anthakkaranam(inner mechanism)will get purified which will ultimately lead us to God-realisation .
Association with Sathpurushas( learned men) otherwise known as Sathsang is inevitable for developing Uthama (superior)Bhavanas and Uthama Karmas.The adverse effect of association with wicked men will reflect in us immediately.But the benefits of association with Sathpurushas will be reflected only in course of time.In fact, genuine Sathpurushas are very rareto find and so the scriptures say that it is very difficult to get Sathsang .Even if we find a Sathpurusha , we usually do not pay much attention to them.Lack of attention on our part and the impurities in our mind together, make us feel that Sadhanas ordained by the Sathpurushas are very difficult to perform .Consequently, we become lazy and inactive.This is the reason why the impact of the teachings of Sathpurushas do not reflect in us immediately.
We look at this world in accordance with our Bhavana or vision.For example,
a lovely woman, in the eyes of a lion, is only its prey and nothing else. Beauty of her shapely body has no relevance there.On the other hand her lover sees only her charm and attracive features of her body.He becomes enchanted by the spell of her beauty.But , if she has a son, he will see only his mother in that woman.A recluse person will look upon on her as something to be avoided and a great Yogi will see her as another form of God.
Although this Samsara,( the universe ) is verily another form of God, we do not realise it and see it as divided into many forms ,because of our confusion in thoughts and consequent Bhavanas.When this wrong vision is changed and we begin to see everything in this universe as different forms of God it is said to be Sadbhavana or Sacred Vision.The only path to attain this vision is Ananya Bhakthi or undivided
love towards the Lord.To maintain constant thoughts on Lord Sree Vasudeva,(the all-pervading Lord) with deep love and contemplation on the superior powers of the Lord, casting away our selfish and egoistic inhibitions , is said to be Ananya Bhakthi .
Ananya Bhakthi makes the words and thoughts of the devotee true.
Anyone who wants to attain the ultimate goal of human life, i.e.God-realisation , should see and worship the all-pervading Lord Sree Vasudeva, in everything.This is Sad Bhavana or Sacred Vision.

Friday, 12 December 2008

ഗുരുദേവന്‍ പറയുന്നു ( Thus speaks Gurudev)-1


പ്രിയപ്പെട്ടവരേ!
സുഖവും ദു:ഖവും ,പകലും രാത്രിയും പോലെ മനുഷ്യന്‍ മാറി മാറി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
സുഖം മാത്രം മതി, ദു:ഖം വേണ്ട എന്ന് വിചാരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മഹാ മൂര്‍ഖതയാണെന്ന് മന:സാക്ഷി പറയുന്നു.ജീവിത കാലം മുഴുവനും അനുഭവിക്കുവാന്‍ ഈശ്വരന്‍ തന്നിട്ടുള്ള
രണ്ട് അമൂല്യ വസ്തുക്കളാണ് സുഖവും, ദു:ഖവും.രണ്ടും സ്ഥായിഅല്ല; ആഗമാപായികളാണ്; വന്നും പോയും ഇരിക്കുന്നവയാണ്. അതുകൊണ്ട് സുഖം, ദു:ഖം ,ശീതം, ഉഷ്ണം,ലാഭം,നഷ്ടം,സ്തുതി ,നിന്ദ തുടങ്ങിയ ദ്വന്ദ്വങ്ങളെ സഹിച്ചു കൊണ്ട് മനുഷ്യനായി ജീവിക്കുവാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗീതയിലൂടെ നമ്മെ ഉപദേശിക്കുന്നു.


Dear ones,
Pleasure and pain i.e. happiness and unhappiness, both are experienced by humans alternatively, like day and night.Conscience dictates that it is sheer foolishness, to think that "I want only pleasure and no pain " and to work for that goal. Pleasure and pain are two invaluable gifts given by God to humans to be experienced throughout their lives.Both are not permanent , but only transient .So Lord Krishna advises us through Bhagavad Gita ,to face all the opposite pairs of experiences like , pleasure and pain, hot and cold, gain and loss, praise and insult,and so on, with equanimity and live like real humans.

Tuesday, 9 December 2008

DO THE HINDUS WORSHIP MANY GODS?

THERE is a general allegation against Hinduism that it is polytheistic i.e. worships more than one god.This allegation is propagated by the preachers of other religions , because they have no knowledge of the basic concept of Hinduism, which is otherwise known as Sanaathana Dharma.
In fact Sanaathana Dharma believes that the entire universe is nothing but God; and God alone is the ONE AND ONLY EXISTENCE. The Vedas which form the foundation of Hindu religious faith declare this truth thus: "Ekam Sad vipraa bahudhaa vadanthi"-that is to say 'there is only one Truth and that is spoken of in various ways by the learned." The great Rishis of the past attributed different names and forms to the One and Only Truth-that is God for the convenience of worship,suited to the requirements of different people .This is how the practice of worshipping God in different names and forms came into existence in Hinduism. HINDUS ARE NOT WORSHIPPING MANY GODS, BUT ONLY ONE GOD IN MANY NAMES AND FORMS.

This fact is clear from the following verses in BHAVISHYOTHARA PURANA.

YO BRAHMA SA HARI PROKTHO YO HARI:SA MAHESHWARA:
MAHESHWARA:SMRUTHI SOORYA:SOORYA: PAAVAKA UCHYATHE
PAAVAKA: KAARTHIKEYO SOW KAARTHIKEYO VINAAYAKA:
GOWRI LAKSHMI CHA SAAVITHRI SHAKTHIBHEDAA PRAKEERTHITHAA
DEVAM DEVI SAMUDDISHYA YA: KAROTHI VRATHAM NARAA:
NA BHEDASTHATHRA MANTHAVYA: SHIVA: SHAKTHI MAYAM JAGATH.
Meaning:
He who is Brahma is said as Hari also; He who is Hari is Himself Maheshwara
He who is Maheshwara is meditated upon as Soorya, the Sun-God; and Soorya is said to be the same as Paavaka, the God of fire; and Paavaka is none other than Karthikeya, that is Lord Subrahmanya, who is Vinayaayaka (Ganapathy)Himself.Gowri, Lekshmi and Savithri are acclaimed as the manifestations of the same Sakthi(Supreme Power). Whatever forms of worship are observed by men in the name of any Deva(God) or Devi(Goddess), there is no difference between them,because the entire Universe is nothing but the union of Shiva and Shakti

It is made clear that the entire Universe is nothing but the union of Siva and Shathi -the manifestation and evolution of the Divine Godhead. It does not ,therefore, make any difference if different people worship God in whatever form or name they choose according to their faith.This applies not only to the different names and forms attributed to God in Hindu Religion, but also in other religions.Water is the same every where. But people of different languages refer to it in different names.Does it make any difference in water. Likewise, the different names and forms attributed to God does not make any change in the one and only , all-pervading SUPREME REALITY, GOD.

While many other religions preach that they have a God of their own and the worship of that God alone is the only way to Salvation, Hinduism teaches that there is only ONE GOD and that God is worshipped by different religions in different names and forms.

The purpose of Religion is to worship God and reach the God's kingdom. That is, to attain salvation from the miseries of this world.This is possible only through faith and devotion to God.
Religions teach that all the human beings are the children of God and are therefore, brothers and sisters. If you believe in this , how can you kill your brother on any account? Quarrelling and killing people in the name of God and Religion is not faith in God or Religion;but mere religious fanaticism,which should be condemned by all enlightened souls.

ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ട്?

ഹിന്ദുക്കള്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നവരല്ല എന്നും, അനേകം ദൈവങ്ങളെ ആരാധിക്കുന്നവരാണെന്നും, അന്യ മതസ്ഥര്‍ ആരോപിക്കാറുണ്ട്. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? സത്യം എന്താണ്?ഭവിഷ്യോത്തര പുരാണത്തില്‍ പറയുന്നതു നോക്കുക.
യോ ബ്രഹ്മാ സ ഹരി പ്രോക്തോ യോ ഹരി: സ മഹേശ്വര:
മഹേശ്വര:സ്മൃതി സൂര്യ: സൂര്യ: പാവക ഉച്യതേ
പാവക: കാര്‍ത്തികേയോ സൌ കാര്‍ത്തികേയോ വിനായക:
ഗൌരീ ലക്ഷ്മീ ച സാവിത്രീ ശക്തിഭേദാ പ്രകീര്‍ത്തിതാ
ദേവം ദേവീ സമുദ്ദിശ്യ യ : കരോതി വ്രതം നരാ:
ന ഭേദസ്തത്ര മന്തവ്യ: ശിവ:ശക്തിമയം ജഗത്.
അര്‍ത്ഥം:
ആരെയാണോ ബ്രഹ്മാവെന്നു പറയുന്നത് അതിനെ തന്നെ ഹരി എന്നും പറയുന്നു.ആരാണോ ഹരി , അതു തന്നെ മഹേശ്വരനായും അറിയപ്പെടുന്നു.മഹേശ്വരന്‍ സൂര്യനായി സ്മരിക്കപ്പെടുന്നു ; സൂര്യനെ പാവകന്‍ അഥവാ അഗ്നി എന്നും പറയുന്നു.അഗ്നി തന്നെയാണ് കാര്‍ത്തികേയന്‍ അഥവാ സുബ്രഹ്മണ്യന്‍ ; അതേ സുബ്രഹ്മണ്യന്‍ വിനായകനുമാണ്.ഗൌരി, ലക്ഷ്മി, സാവിത്രി ഇതു മൂന്നും ശക്തിയുടെ വിഭിന്ന ഭേദങ്ങളായി കീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സമസ്ത പ്രപഞ്ചവും ശിവശക്തി മയമായതിനാല്‍ ഏത് ദേവനെയോ ദേവിയെയോ ഉദ്ദേശിച്ചു ചെയ്യുന്ന ആരാധനയും തമ്മില്‍ യാതൊരു ഭേദവും ഇല്ല. എന്തു കൊണ്ടെന്നാല്‍ എല്ലാ ആരാധനകളും ചെന്നു ചേരുന്നത് ഏകനായ ഒരേ ഈശ്വരനില്‍ തന്നെയാകുന്നു.

കൂടാതെ "ഈശ്വര അള്ളാ തേരേ നാം" എന്ന് പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത്?ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന പേരുകളില്‍ മാത്രമല്ല, അല്ലാഹു എന്നോ ,യേശു എന്നോ,മറ്റെതെങ്കിലുംപേരിലോ ഏത് മതത്തില്‍ എന്ത് പേരു പറഞ്ഞാലും ഈശ്വരന്‍ ഒന്നു മാത്രമാണെന്നും എല്ലാം ഒരേ ഈശ്വരന്റെ വിഭിന്ന നാമങ്ങളാണെന്നും ഹിന്ദു മതം പ്രഖ്യാപിക്കുന്നു. മറ്റുള്ള മതങ്ങള്‍ തങ്ങള്‍ക്കു പ്രത്യേകം ദൈവമുണ്ടെന്നും ആ ദൈവത്തെ അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്നും മറ്റുമുള്ള മൂഢവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഹിന്ദുമതം ഏകനായ ഈശ്വരനില്‍വിശ്വസിക്കാന്‍ പഠിപ്പിക്കുന്നു. വെള്ളമെന്നോ തണ്ണിയെന്നോ പാനിയെന്നോ വാട്ടറെന്നോ എന്ത് പറഞ്ഞാലും ജലം ഒന്നുമാത്രം ആയിരിക്കുന്നതുപോലെ ഏത് പേരില്‍ വിളിച്ചാലും ഈശ്വരന്‍ ഒന്നു മാത്രമാണെന്ന് യാഥാര്‍ത്ഥ ഹിന്ദു വിശ്വസിക്കുകയും എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും തന്റെ മതത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
ഈശ്വരനെ പ്രാപിക്കുവാനുള്ള മാര്‍ഗമാണ് മതങ്ങള്‍.മതത്തിന്റെയും ഈശ്വരന്റെയും
പേരു പറഞ്ഞു തമ്മില്‍ കലഹിക്കുന്നത് , യഥാര്‍ത്ഥത്തില്‍ മതത്തിലും ഈശരനിലും ഉള്ള വിശ്വാസമല്ല നേരെ മറിച്ച്‌ മതഭ്രാന്തു മാത്രമാണ്.യാഥാര്‍ത്ഥ മത വിശ്വാസികള്‍ മതഭ്രാന്തന്‍ മാരാകാന്‍ പാടില്ല.

Gurudev's message of Love




Last message of Sadgurudev(സദ്ഗുരുദേവന്റെ അന്ത്യ സന്ദേശം)





സദ്ഗുരുനാഥന്‍ മഹാ സമാധിക്ക് മുന്‍പായിഹരിദ്വാറിലേക്ക് യാത്ര ചെയ്യുന്ന സമയത്ത്‌ ആശ്രമത്തിലേക്കയച്ച കത്തില്‍ നിന്ന്. ആ യാത്രയില്‍ സെക്കന്ദരാബാദില്‍ വച്ച് ഭഗവന്‍ദാസ് എന്ന ഭക്തന്‍ എടുത്തതാണ് ഗുരുദേവന്റെ ഈ ചിത്രം.

Saturday, 6 December 2008

GEMS OF THOUGHT

1)Na thyajeth dharma maryaadam api klesha dasaam shritha:=Even in the greatest adversity one should not abandon the norms of righteousness.
2)Eershyaa kalahamoolam syaath:kshamaa moolam hi sampadaam= Hatred brings in conflicts while patience brings in riches.
3)Na sathya vratha bhangena kaaryam dheemaan prasaadhayet= The wise shall not deviate from the vow of truthfulness, for temporary gains.
4)Kurveetha sangatham sadbhi:na asadbhi: gunvarjithai:=Keep company with vrtuous people only: never go to the compay of the vice,who are devoid of all good qualities.
5)Maatharam Pitharam bhakthyaa thoshayenna prakopayeth= Be respectful towards mother and father and keep them always happy; never give them irritation.
6) Daane sathwanidhi: kuryaath na prathyupakrthi sprhaam =Gifts should be given with a pure heart and should never be with the desire for reciprocation.
7)Dambhaarambhothatham dharmam naacharedantha nishphalam=Duty performed with arrogance and ego will be a fruitless action.
8) Na swayam sthuthi padai:glaanim gunaganam nayeth.=Never boast yourself; because that will mar your image and destroy the good qualities in you.
9)Pareshaam kleshadam kuryaannapaisunyam probho:priyam=Do not try to find favour with your employer or master by speaking ill of others, and causing harm to them
10)Kshipedvaakyashraan theekshnaan na paarushyahyupapluthaan= Do not use wordy arrows against others, because they will ultimately rebound and destroy yourself.
11)Na madyavyasaneeksheeba:kuryaad vethaala cheshtitham= Do not behave like a monster under the influence of liquer.
12)Na Asvevya sevayaa dadyaath daivaadheene dhane dhiyam=Wealth is a gift of God;to gain wealth, do not serve those who are unworthy of service.
13)Kuryaanneechjanaabhyasthaam na yaachjnaam maana haarineem=Never ask for help from wicked men, as it will result in disgrace to you.
14)Na vivaada madaandha:syaanna pareshaamamarshana:=Never involve yourself in any argument to the extent of becoming blind by arrogance and casting aspersions on the opponent .
15)Theevrena thapasi leenaanaam Indriyaanaam na vishvaseth.=Even those who practice severe austerities shall not believe their sense organs.(Sense organs shall be kept under control vigilantly)
16)Na kuryaad viyoga dukheshu dhairyamuthsrjya deenathaam=Never lose courage on account of the grief at the passing away of dear and dear ones.
17) Prabhu prasaade no dadyaath swavinaashayaaspade chathim= Never exploit the good-will of the Lord, as it will lead to one's own destruction.
18) Na puthraayththamaiswaryam kaaryam aaryai: kadaachana= A wise man shall not , during his life-time, bequeath all his wealth to his children.
19)Roopaartha kula vidyaaduheenam nopahasennaram= Never insult any one on account of his not having beauty, family status, education and the like.
20) Sriya: kuryaapthalaayinyaa bandhaaya guna samgraham=The Goddess of wealth can be tied down only with the rope of good qualities in you.
21)Jaraa shubhreshu kesheshu thapovana ruchir bhaveth= When wrinkles appear on your skin , and hairs become white,(when you reach old age) you should evince interest in going to the forest and performing penances. (Thapas)
22) Anthe santhoshadam vishnum smareth hanthaaram aapadaam=At the end of life, one should always think of Vishnu , who is the giver of happiness and the destroyer of dangers.

Friday, 5 December 2008

ചിന്താ രത്നങ്ങള്‍

൧) ന ത്യജേത് ധര്‍മ മര്യാദാം അപി ക്ലേശ ദശാംശ്രിതാ: =ഏത് ക്ലേശകരമായ പരിത: സ്ഥിതിയിലുംഒരുവന്‍ തന്റെ ധര്‍മ മര്യാദകള്‍ കൈവിടരുത്.
൨)ഈര്‍ഷ്യാ കലഹമൂലം സ്യാത് ക്ഷമാ മൂലം ഹി സംപദാം=ഈര്‍ഷ്യ കലഹത്തിനും ക്ഷമ സമ്പത്തിനും കാരണമാകുന്നു.
൩)ന സത്യവ്രത ഭംഗേന കാര്യം ധീമാന്‍ പ്രസാധയേത്=ബുദ്ധിമാന്‍ സത്യത്തെ ബലികഴിച്ചുകൊണ്‍്ട് കാര്യ സാധ്യത്തിനു ശ്രമിക്കരുത്.
൪)കുര്‍വീത സംഗതം സദ്ഭി:ന അസദ്ഭി: ഗുണ വര്ജിതൈ: = സത്തുക്കളുമായി മാത്രം സംസര്‍ഗം ചെയ്യുക; ഗുണഹീനന്‍മാരായ അസത്തുക്കളുമായി അരുത്.
൫)മാതരം പിതരം ഭക്ത്യാ തോഷയേത് ന പ്രകോപയേത്= മാതാവിനെയും പിതാവിനെയും ഭക്തിപൂര്‍വ്വം സന്തോഷിപ്പിക്കണം ; അവരെ ഒരിക്കലും പ്രകോപിപ്പിക്കരുത്.
൬)ദാനേ സത്വ നിധി: കുര്യാത് ന പ്രത്യുപകൃതി സ്പൃഹാം =ദാനം ചെയ്യുന്നത് ശുദ്ധ മനസ്സോടുകൂടിയാവണം; പ്രത്യുപകാരം ആഗ്രഹിച്ചാകരുത്.

൭)ദംഭാരംഭോധൃതം ധര്‍മം നാചരേദന്ത നിഷ് ഫലം= ഡംഭം, അഹങ്കാരം എന്നിവ യോടുകൂടി ആരംഭി ക്കുന്ന കര്‍മ്മങ്ങള്‍ നിഷ്ഫലങ്ങളാണ്.
൮)ന സ്വയം സ്തുതിപദൈ: ഗ്ലാനിം ഗുണഗണം നയേത് = ആത്മ പ്രശംസ ചെയ്യരുത്; അത് തന്റെ ഗുണങ്ങള്‍ക്ക് ഗ്ലാനി ഉണ്ടാക്കും.
൯)പരേഷാം ക്ലേശദംകുര്യാ ന്നപൈശുന്യം പ്രഭോ:പ്രിയം = പ്രഭുവിനെ അഥവാ യജമാനനെ പ്രീതി പ്പെടുത്തുവാനായി പരദൂഷണം ചെയ്യുകയോ അന്യര്‍ക്ക് ക്ലേശം ഉണ്ടാക്കുകയോ ചെയ്യരുത് .
൧൦) ക്ഷിപേദ് വാക്യശരാന്‍ തീക്ഷ്ണാന്‍ ന പാരുഷ്യഹ്യുപപ്ലുതാന്‍=അന്യരുടെ നേരെ മൂര്‍ച്ച ഏറിയ വാക്ക് ശരങ്ങള്‍ അയച്ചാല്‍ അത് തനിക്കുതന്നെ തിരിച്ചടിയാകും.
൧൧) ന മദ്യവ്യസനീ ക്ഷീബ: കുര്യാദ് വേതാള ചേഷ്ടിതം =ഒരുവന്‍ മദ്യത്തിന് അടിമയായി വേതാളത്തെ പോലെ പെരുമാറരുത്.
൧൨) നാസേവ്യ സേവ്യയാ ദദ്യാത് ദൈവാധീനേ ധനേ ധിയം =ധനം ഈശ്വരന് അധീനമാണ് ;അതിന് വേണ്ടി സേവ്യരല്ലാത്തവരെ സേവിക്കരുത്.
൧൩)കുര്യാന്നീച ജനാഭ്യസ്താം ന യാച്ജാം മാന ഹാരിണീം=നീചന്മാരോട് യാചിക്കരുത് ;അത് മാനഹാനിക്ക് കാരണമാകും .
൧൪)ന വിവാദമദാന്ധസ്യാത് ന പരേഷാം അമര്ഷണ: =വാദ പ്രതി വാദത്തില്‍ മദാന്ധനാവുകയോ എതിരാളിയില്‍ ദോഷം ആരോപിക്കുകയോ ചെയ്യരുത്.
൧൫)തീവ്രേ തപസി ലീനാനാം ഇന്ദ്രിയാണാം ന വിശ്വസേത്. = തീവ്ര തപസ്സില്‍ ലയിച്ചിരിക്കുന്നവര്‍ പോലും തങ്ങളുടെ ഇന്ദ്രിയങ്ങളെ വിശ്വസിക്കരുത്. (അവയെ ജാഗ്രതയായി നിയന്ത്രണതില്‍ വയ്ക്കണം )
൧൬)ന കുര്യാദ് വിയോഗ ദു:ഖേഷു ധൈര്യമുത്സൃജ്യ ദീനതാം =പ്രിയപെട്ടവരുടെ വിയോഗത്തില്‍ ധൈര്യം നഷ്ടപ്പെട്ട് വിവശനാകരുത്.
൧൭)പ്രഭുപ്രസാദേ നോ ദദ്യാത് സ്വവിനാശായാസ്പദേ ചതിം =പ്രഭുവിന്റെ സന്മനോഭാവത്തെ കൂടുതല്‍ ചൂഷണം ചെയ്യുന്നത് സ്വന്തം വിനാശത്തിന് കാരണമാകും.
൧൮)ന പുത്രായത്തം ഐശ്വര്യം കാര്യം ആര്യൈ: കദാചന =ബുദ്ധിമാന്‍ തന്റെ ജീവിത കാലത്ത് മുഴുവന്‍ ധനവും പുത്രന്മാര്‍ക്കായി വിട്ടു കൊടുക്കരുത്‌ .
൧൯)രൂപാര്‍ത്ഥകുല വിദ്യാദിഹീനം നോപഹസേന്നരം = രൂപസൌന്ദര്യം , ധനം , കുലമഹിമ , വിദ്യ എന്നിവയുടെ കുറവിന്റെ പേരില്‍ ആരെയും പരിഹസിക്കരുത്.
൨൦)ശ്രിയ: കുര്യാപ്തലായിന്യാ ബന്ധായ ഗുണസംഗ്രഹം =സദ്ഗുണങ്ങളാകുന്ന കയറു കൊണ്ടു മാത്രമെ ഐശ്വര്യ ദേവതയെ കെട്ടിയിടാന്‍ സാധിക്കു‌.
൨൧)ജരാ ശുഭ്രേഷു കേശേഷു തപോവന രുചിര്‍ ഭവേത് =ജരാനരകള്‍ ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യന് വനത്തില്‍ പോയി തപസ്സു ചെയ്യുന്നതില്‍ അഭിരുചി ഉണ്ടാകണം.
൨൨)അന്തേ സന്തോഷദം വിഷ്ണും സ്മരേത് ഹന്താരം ആപദാം =അന്ത്യ കാലത്ത് സന്തോഷത്തെ പ്രദാനം ചെയ്യുന്നവനും , ആപത്തുകളെ ഹരിക്കുന്നവനുമായ ഭഗവാന്‍ വിഷ്ണുവിനെ സദാ സ്മരിക്കണം.

Saturday, 29 November 2008

THE PLACE OF ASTROLOGY IN OUR LIFE

A smal Introduction (Contributed by Sri.M.P.Radhakrishnan Nair)

The word Astrology is derived from two Greek words Astra (Stars) and Logos (Study). So, astrology is the study of Stars. Astrology is Astronomy brought to earth and applied to the affairs of men. It teaches that the Universe is governed by a perfect system, accurately timed with marvelous precision and accomplished with unerring exactness. It is a noble Science as old as the ages of Vedas. It is not a secret now that each planet has its own unique polarization /frequency which affects all living things in the universe on a cellular level. The influence of time and space of an event stamps a permanent seal on it through the planetary alignment , the forces of which are flowing around us in invisible channels directing our lives towards certain conditions , some of which can be avoided by knowing them in advance. Astrology gives us a picture of the whole of life. It is more sophisticated and more useful than any other Science.
The planets in the sky, which are within our Solar System, have impact on earth. The most important of them are the Sun, Moon, Mercury, Venus, Mars, Saturn, Uranus, Jupiter, Neptune, the North Node (Rahu) and the South Node (Kethu). Their route is the Zodiac, which is divided into 12 Signs, from Aries to Pisces. From the earth we see the Sun rising, moving across the sky, and setting , because of the rotation of the earth. The time it takes for the earth to rotate completely around once at a speed of around 1000 miles per hour, is what we call a day or 24 hours. Earth’s rotation gives us day and night. The earth, in its turn, revolves round the Sun, at a speed of 67,000 miles/ hour, once in around 365 days and this is the year.
Horoscope or Natal Chart reveals the influence of time and space of a birth, stamped permanently on it, through the planetary alignment, their relations with the cusps and angles etc. In this context, we must always remember the Universal fact that Stars cannot compel, they only impel. They can help us shape our Destiny, but the ultimate Destiny or Fate is unto HIM. Fate mostly depends on Karma, which is the law of consequences – of merit and demerit. Karma depends on Character. When we change our Character, we change our Karma. Character, in its turn, depends on habits. There is a famous saying ,when money is lost nothing is lost, when health is lost something is lost, but when character is lost every thing is lost. If one grows in the habit of getting unconditional love from his parents, getting situations to help develop self-esteem, values, morals, and good traditions of life, enjoyment, good health, secure surroundings, chances to develop skills and abilities, of course coupled with strict discipline , he will have strength of character , which leads him to proper Karmas, the consequences of which will be a meaningful life. One thing is certain that unto every violation of law of the nature, there is meted out a penalty and it is inevitable. We can then try to mitigate evils, hoping for comfort, the result of which depends on many factors, like the bank balance of our papa-punyas transcended from our previous births, if any.

Astrology is really like a vast ocean. A famous Vedic Astrologer once said that he is only a particle of sand on the bank of the great ocean of Astrology. Astrology is spiritual, mystical, magical, and it is the music of the cosmos. A true and learned Astrologer can guide one to do the right thing at the right time and can guide to avoid the wrong thing at the tempting time. It is a Divine Science too, though empirical predictive in nature. It s purely based on mathematics, if the time and calculations go wrong, every thing will go wrong. The most important thing to be borne in mind about Astrology is that it should never be taken on any level other than the level of Vedanta, since it contains the quintessence of the philosophies of the entire world

JAYA MANTHRAM(DURGA STHOTHRAM)


Jaya Manthram(Durga Sthothram)
1) Namasthe Sidhasenaanii Aarye Mandaravaasini
Kumaari Kaali Kaapaalii Kapile Krshnapingale
(2)Bhadrakaali namasthubhyam Mahaa kaali namosthuthe
Chandi chande namasthubhyam Thaarini Varavarnini
(3)Kaathyaayani Mahaabhaage Karaali Vijaye Jaye
Shikhipichhadhwajadhare Naanaabharanabhooshithe
(4)Attashoolapraharane Khadgakhetakadhaarini
Gopendrasyaanuje Jyeshthe Nandagopakulodbhave
(5)Mahishaasrkpriye nithyam Kaushiki Peethavaasini
Attahaase Kokamukhe namasthesthu Ranapriye
SREE DURGA DEVI (6)Ume Shaakambhri Shwethe Krshne Kaidabhanaashini
Hiranyaakshi Viroopaakshi Sudhoomraakshi namosthuthe
(7)Vedshruthi mahaa punye Brahmanye Jaathavedasi
Jamboo kataka chaithyeshu nithyam sannihithaalaye
(8)Thwam Brahmavidyaa vidyaanaam Mahaa nidraa cha dehinaam
Skandamathar Bhagavathi Durge Kaanthaaravaasini
(9)Swaahaakaara Sവാധാ chaiva Kalaa Kaashtthaa Saraswathi
Saavithri Vedamaathaa cha thathaa Vedaantha uchyathe
(10)Sthuthaasi thwam Mahaa Devi vishudhenaanthraathmanaa
Jayo bhavathu me nithyam thwath prasaad ranaajire
(11)Kaanthaara bhaya durgeshu bhakthaanaamaalayeshu cha
Nithyam vasathi paathaale yuddhe jayasi daanavaan
(12)Thwam Jrmbhinii Mohinii cha Maaya Hree Shree sthathaiva cha
Sandhyaa Prabhaavathii chaiva Saavithrii Jananee thathaa
(13)Thushti: Pushtir Dhrthir Deepthi shChandraadithya vivardhini
Bhoothir Bhoothimathaam samkhye veekshyase sidhachaaranai:
This Sthothram is said to be the fore-runner of BhagavadGita.Before starting the war at Kurukshetra Lord Krishna asked Arjuna to worship Sree DurgaDevi, reciting this Sthothra 21 times and on completion of the worship, Devi appeared before Arjuna and gave Her blessings for victory in the war.On victory being assured , Arjuna became nervous about the inevitable killing of his kinsmen standing arrayed on the opposite side of the war front. Arjuna was stricken with grief on perceiving the prospect of the war -the grief of the victor and not the vanquished.
Lord Krishna had to revive Arjuna by the counsel imparted through Bhagavad Gita.
It is believed that worship of Sree Durga Devi, chanting this Manthra 21 times,will bring prosperity ifArchan is performed with white flowers ,and victory over enemies if Archana is performed with red flowers.

ജയ മന്ത്രം(ദുര്‍ഗാ സ്തോത്രം)
(൧) നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
(൨)ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
(൩)കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ
(൪)അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ
(൫)മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ
(൬)ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ
(൭)വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
(൮)ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി
(൯)സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ
(൧൦)സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
(൧൧)കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍
(൧൨)ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
(൧൩)തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി
ഭൂതിര്‍ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈ:
----------------------------------------------------------------------------------------------
വ്യാസപ്രണീതവും, മഹാഭാരതഅന്തര്‍ഗതവുമായ ഈ സ്തോത്രംകാരണമാണ്ഭഗവദ് ഗീത ഉപദേശിക്കാന്‍ ഇടയായതെന്ന് പറയപ്പെടുന്നു. ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി . യുദ്ധത്തില്‍ ജയം സുനിശ്ചിതമായതോടു കൂടി അനിവാര്യമായ ബന്ധു വധത്തെ മുന്നുല്‍ കണ്ട അര്‍ജുനന്‍ വിഷാദത്തിന് അധീനനായിത്തീര്‍ന്നു. അര്‍ജുനന്റെ ആ വിഷാദം മാറ്റുവാനായിട്ടാണ് ഭഗവാന്‍ ഗീത ഉപദേശിച്ചത്.
ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.



(

Wednesday, 26 November 2008

ADITYA HRIDAYA STHOTHRAM

Aditya Hridaya Sthothram
Viniyoga: Om asya sree Aditya Hridaya Sthothra Mahamantrasya Bhagavan Agasthya Rishi, Anushtup chhanda: Adityahridaya bhootha Bhagavan Brahma Devatha, Hiranyaretho roopa Adityo Beejam, Sham Shakthi,Brahma Keelakam,nirastha-ashesha-vighnathayaa Brahmavidya sidhow sarvadaa jaya sidhow cha viniyoga:
Maahaathmyam: Adityahridayam punyam sarva shathru vinaashanam jayaavaham japam nithyam akshayam paramam shivam.Sarva Mangala maangalyam sarva paapa pranaashanam chinthaashoka-prashamanam aayurvardhanam uthamam.Rashmimantham samudyantham devaasura namaskrtham poojyaswa vivaswantham Bhaaskaram Bhuvaneswaram.
Sthothram: Sarva Devaathmako hyesha: thjaswee rashmibhaavana:
Esha devaasuraganaan lokaan paathi gabhasthibhi:
Esha Brahmaa cha Vishnushcha Shiva Skanda Prajaapathi:
Mahendro Dhanada: Kaala:yama: Somo hyapaam pathi:
Pitharo Vasava: Saadhyaa Ashwino Marutho Manu:
Vaayur Vahni: Prajaapraana: Rthukarthaa Prabhaakara:
Adithya: Savithaa Soorya: Khaga: Pooshaa Gabhasthimaan
Suvarna sadrsho Bhaanur Hirayareto Divaakara:
Haridashvo Sahasraarchi:Sapthasapthir Mareechimaan,
Thimironmadhana: Shambhu-sThwashtaa Maarthandako Amshumaan,
Hiranyagarbha: Shishira-sThapano Ahaskaro Ravi,
Agnigarbho Aditeputhra:Shamkha: Shishiranaashana:
Vyomanaadha-sThamobhedee Rgyaju:saamapaaraga:
ghanvrshti-rApaammithro Vindhyaveedheeplavamgama:
Aathapee Mandalee Mrthyu:Pingala:Sarvathaapana:
Kavir Viswo Mahaathejaa Raktha: Sarvabhavodbhava:
Nakshathra-graha-thaaraanaam-adhipo Vishwabhaavana:
Thejasaamapi-thejaswee Dwaadashaathman namosthuthe.
Nama: Poorvaayagiraye Pashchimaayaadraye nama:
Jyothir-ganaanaampathaye Dinaadhipathaye nama:
Jayaaya Jayabhadraaya Haryashwaaya namo nama:
Namo nama:Sahasraamsho Aadithyaaya namo nama:
Nama: Ugraaya Veeraaya Saarangaaya namo nama:
Nama: Padmaprabodhaaya Prachandaaya namosthuthe
Brahmeshaana-achyutheshaaya Sooraaya-Aditya varchase
Bhaaswathe Sarvabhakshaaya Rowdraayavapushe nama:
Thamoghnaaya Himaghnaaya Shathrughnaaya-Amithaathmane
Krthaghnaghnaaya Devaaya Jyothishaampathaye nama:
Thaptha-chaameekara-abhaaya Haraye Vishwakarmane
Nama-sThamobhinighnaaya Ruchaye Lokasaakshine.
Om Namo Bhagavathe Hiranya Garbhaaya
Om Namo Bhagavathe Hiranya Garbhaaya
Om Namo Bhagavathe Hiranya Garbhaaya

Sunday, 23 November 2008

ആദിത്യ ഹൃദയ സ്തോത്രം(ADITYAHRIDAYA STHOTHRAM)

ആദിത്യ ഹൃദയ സ്തോത്രം.

വിനിയോഗ:
ഓം അസ്യ ശ്രീ ആദിത്യ ഹൃദയ സ്തോത്ര മഹാ മന്ത്രസ്യ ഭഗവാന്‍ അഗസ്ത്യ ഋഷി, അനുഷ്ടുപ്പ് ഛന്ദ: ആദിത്യ ഹൃദയ ഭൂത ഭഗവാന്‍ ബ്രഹ്മ ദേവത,ഹിരണ്യ രേതോ രൂപ ആദിത്യോ ബീജം, ശം ശക്തി, ബ്രഹ്മ കീലകം , നിരസ്ത അശേഷ വിഘ്നതയാ ബ്രഹ്മവിദ്യാ സിദ്ധൌ സര്‍വദാ ജയ സിദ്ധൌ ച വിനിയോഗ:
മാഹാത്മ്യം:
ആദിത്യ ഹൃദയം പുണ്യം, സര്‍വ ശത്രു വിനാശനം, ജയാവാഹം, ജപം നിത്യം, അക്ഷയം ,പരമം ശിവം.സര്‍വ മംഗല മാംഗല്യം, സര്‍വപാപ പ്രനാശനം, ചിന്താ ശോക പ്രശമനം, ആയുര്‍ വര്ദ്ധനമുത്തമം. രശ്മിമന്തം, സമുദ്യന്തം, ദേവാസുരനമസ്കൃതം,പൂജയസ്വ വിവസ്വന്തം, ഭാസ്കരം, ഭുവനേശ്വരം.
സ്തോത്രം
സര്‍വ ദേവാത്മകോ ഹ്യേഷ:തേജസ്വീ രശ്മിഭാവന:
ഏഷ ദേവാസുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭി:
ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവ സ്കന്ദ പ്രജാപതി:
മഹേന്ദ്രോ ധനദ: കാല:യമ: സോമോ ഹ്യപാമ്പതി:
പിതരോ വസവ:സാധ്യാ അശ്വിനോ മരുതോ മനു:
വായുര്‍ വഹ്നി: പ്രജാപ്രാണ: ഋതുകര്‍താ പ്രഭാകര:
ആദിത്യ:സവിതാ സൂര്യ: ഖഗ: പൂഷാ ഗഭസ്തിമാന്‍
സുവര്ണസദൃശോ ഭാനുര്‍ ഹിരണ്യരേതോ ദിവാകര:
ഹരിദശ്വോ സഹസ്രാര്‍ചി:സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോന്മഥന: ശംഭുസ്ത്വഷ്ടാ മാര്തണ്ഡകോ അംശുമാന്‍.
ഹിരണ്യഗര്‍ഭ: ശിശിരസ്തപനോ അഹസ്കരോ രവി:
അഗ്നിഗര്‍ഭോ അദിതേ:പുത്ര:ശംഖ: ശിശിരനാശന:
വ്യോമനാഥ സ്തമോഭേദീ, ഋഗ്യജു:സാമപാരഗ:
ഘനവൃഷ്ടിരപാം മിത്രോ വിന്ധ്യവീഥീ പ്ലവംഗമ:
ആതപീ മണ്ഡലീ മൃത്യു:പിംഗല: സര്‍വതാപന:
കവിര്‍ വിശ്വോ മഹാ തേജാ രക്ത:സര്‍വഭവോദ്ഭവ:
നക്ഷത്ര ഗ്രഹ താരാണാം അധിപോവിശ്വഭാവന:
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ.
നമ: പൂര്‍വായ ഗിരയേ, പശ്ചിമായാദ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ, ദിനാധിപതയേ നമ:
ജയായ ജയ ഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ:സഹസ്രാംശോ ആദിത്യായ നമോ നമ:
നമ: ഉഗ്രായ വീരായ സാരംഗായ നമോ നമ:
നമ: പദ്മപ്രബോധായ പ്രചണ്ഡായ നമോസ്തുതേ.
ബ്രഹ്മേശാന അച്യുതേശായ സൂരായആദിത്യ വര്‍ചസേ
ഭാസ്വതേ സര്‍വ ഭക്ഷായ രൌദ്രായ വപുഷേ നമ:
തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായ അമിതാത്മനേ,
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാം പതയേ നമ:
തപ്ത ചാമീകരാഭായ ഹരയേ വിശ്വകര്‍മണേ,
നമസ്തമോഭിനിഘ്നായ രുചയേ ലോകസാക്ഷിണേ.

ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ

Saturday, 22 November 2008

SATSANGA PEEYOOSHAM










'' SATSANGA PEEYOOSHAM '' is a compendium of essayas in Malayalam,on spititual and cultural topics ,compiled by the author of this Blog. Most of them have been broad-cast as "Subhaashithams" by All India Radio, Trivandrum Station over the last ten years.This is their first appearance in book form.
The book contains 365 pages comprising comprehensive essays on 21 topics in PartOne, and 20 topics in Part Two.
The topics include, Principle and purpose of prayer, How to maintain close relationship with God, Causes for grief and their remedies, Causes of fear and their remedies, Will-power vs faith in God, Observe mind and control it, Love should be unselfish, Let the mind be free from evil infuences, Pilgrimage to mental peace, Spiritual literacy, Man-woman equality in the household, The need for politeness in word and deed, Place of Gita in our daily life, Human effort and God's help, Discipline in Individual and society, Human values and so on .....

Copies can be had from :-
Abhedashramam, Fort, Trivandrum -695023, Kerala, India(Phone 0471-2450519)
Price.Rs.225
To get copies by Post: Please contact the author :-
P.N.Balakrishnan Nair, J/49, KRIPA, Jyothi Nagar, Kesavadasapuram, Trivandrum-695004
Kerala, India.(Phone 0471-2541716 or mobile 9847661716)
email:- guruabheda@gmail.com




Thursday, 20 November 2008

ശ്രീ ധന്വന്തരി മന്ത്രങ്ങള്‍ (SREE DHANWANTARI MANTRAS)



(1)Dhanwantari Sooktam.

ഓം നമോഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശ ഹസ്തായ
സര്‍വാമയവിനാശായ ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമ:
Om Namo Bhagavate Vaasudevaaya Dhanwantaraye
Amruthkalashahasthaaya Sarvaamayavinaashaaya
Thrailokyanaathaaya Mahaavishnave nama:

(2)Dhanwantari Mantram.
അച്യുത അനന്ത ഗോവിന്ദ വിഷ്ണോ നാരായണ അമൃത
രോഗാന്മേ നാശയാശേഷാന്‍ ആശു ധന്വന്തരെ ഹരേ
Achyutha Ananta Govinda Vishno Naraayana Amrutha
rogaan me naashayaaseshaan aasu Dhanwantare Hare.

Picture: Sree Dhanwantari Moorthy

Purpose and Effect of these Mantras.

''ജന്മാന്തര കൃതം പാപം വ്യാധി രൂപേണ ജായതേ -- Janmaantara krtham paapam vyaadhi roopena jaayate'' is the dictum of the scriptures, regarding the incidence of illness in human beings. That is to say, the sins of our previous births appear as diseases to our body, mind and intellect.This is an inevitable law of the creator, which cannot be avoided on any account .But the intensity of illness can be reduced , the use of medicines can be made more effective and the cure of diseases can be speeded up by regular recital of these Mantras with devotion and faith.

Wednesday, 19 November 2008

മഹാ നരസിംഹ മന്ത്രം (MAHAA NARASIMHA MANTHRAM)





ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

उग्रं वीरम महाविष्णुम जवलन्तम विश्वतो मुखं न्रुसिम्हम भीषणं भद्रं मृत्युमृत्युम नामाम्यहम
Ugram Veeram Mahaavishnum jwalantham viswathomukham
Nrusimham Bheeshanam Bhadram Mrutyumrutyum
namaamyaham

Picture: Sree Lakshmee Narasimha Moorthy

The regular rectal of this Mantra with devotion and faith will ward off all external dangers and evils around us.

മഹാ സുദര്‍ശന മന്ത്രം ( MAHAA SUDARSHANA MANTRAM)

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ പരായ പരം പുരുഷായ പരമാത്മനേ പരകര്‍മ മന്ത്ര യന്ത്ര ഔഷധ അസ്ത്ര ശസ്ത്രാണി സംഹര സംഹര
മൃത്യോര്‍ മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്ശനായ ദീപ്ത്രേ ജ്വാലാപരീതായ സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ നമഃ
Om Kleem Krishnaaya Govindaaya Gopeejanavallabhaaya Paraaya Parampurushaaya Paramaatmane parakarma mantra yantra oushadha astra shastraami samhara samhara mrutyor mochaya mochaya
Om namo Bhagavate MahaaSudarshanaaya Deeptre Jwaalaapareethaaya Sarvadik kshobhanakaraaya
Brahmane ParamJyothishe nama:

Picture :Maha Sudarsana Moorthy

The regular recital of this Mantra will protect us from all dangers and ward off the influence of evil spirits.

Tuesday, 18 November 2008

UNIQUE PLACE OF GITA IN THE INDIAN PHILOSOPHICAL THOUGHT

GITA-THE ESSENCE OF ALL VEDAS AND UPANISHADS.

The entire edifice of Indian philosophical thought ,known as ''Sanaathana Dharma''(the perennial philosophy) is built upon the firm foundation of the Vedas( primeval knowledge).At the core of the perennial philosophy we can find four fundamental doctrines,namely:-
(1) The entire phenomenal world - the perceptible universe (Drshya Prapancham),- with all its diversities ,comprising every animate and inanimate object of creation, is only the manifestation of ONE single Divine Ground , known as BRAHMAN, and apart from that they are all nonexistent.
(2) Human beings can , not only acquire a knowledge about this Divine Ground by study of scriptures , observation ,reasoning and inference; but can also realise its existence by a direct communion with it through contemplation and meditation.
(3) Man possesses a double nature, of which , one is a phenomenal ego confined to the body, mind and intellect and the other is a higher Ego which is the Eternal Self, surpassing the limitations of all earthly concepts of self-identification.It is possible for man through spiritual practice and Divine Grace (Guru's Blessings) to realise his identity with the Supreme Eternal Self , the Brahman.
(4) Man's life on earth has only one end and purpose; and that is to realise his identity with the Eternal Self and thus attain the undivided, unitive knowledge of the Divine Ground -Brahman.
The language of the Vedic literature (including the Upanishads, Ithihasas, and Puranas) is intrinsically deep and having hidden meanings, so that the ordinary man of today cannot easily read and understand the Vedic injunctions in their correct perspective. On the other hand they have also been mis-understood and misused to a very large extent , over the ages.
This is where Gita comes to the rescue of mankind.Gita provides the essence of all Vedas, and Upanishads in a compact , easily understandable and practicable language and style. That is why Gita is known as "Sarva Shaasthramayi" .It is a reliable and authentic text-book for the spiritual seeker to achieve the ultimate goal of God-realisation, without running away from the daily life of the common man, living a successful life as a member of the society, performing all his duties and discharging all his responsibilities to himself, to his family and to the society in which he is living. Gita is not restricted to any particular religion, class or creed; but is open to the entire humanity everywhere in the world. Gita has only one religion,one class and one creed and that is the religion,class and creed of God, the all-pervading ultimate reality.


AUTHORITY OF GITA IS UNQUESTIONABLE

The preceptor of Gita is God Himself from whom emanted all the Vedas .The entire ambit of Vedic Knowledge was revealed by God to the great Rishis of the yore in their meditations and was passed on to the world through their disciples and progenies . Having been told directly by God Himself, Gita has the same authority as , if not more than, the Vedas themselves. Man's duty is to learn Gita in the proper spirit and bring every word of it into actual practice in his life.Then there is no need for an elaborate study of other "Shaastras"-spiritual literature. MaharshiVedaVyasa , the composer of Mahaabhaaratha, in which Gita is embodied, has declared : ''Gitaa sugeethaa karthavyaa, kimanyai saasthra vistharai, yaa swayam Padmanaabhasya mukhapadmaad vinisrthaa.'' This itself shows the unique place of Gita in the Indian philosophical thought.


UNIVERSALITY OF GITA.
(to be continued)

Sunday, 9 November 2008

MAHA MANTRA FOR RELIEF FROM THE EVILS OF KALIYUGA.കലിസന്തരണ മഹാമന്ത്രം

"HARE RAMA HARE RAMA RAMA RAMA HARE HARE
HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE"

'By the mere recital of this MahaMantra consisting of these sixteen holy Names of Sree Bhagavan, man gets relieved from all the evils of Kali Yuga and you cannot find any other way to get rid of the miseries of KaliYuga even if you search all the four Vedas', said Lord Brahma to sage Narada at the end of Dwapara Yuga,according to Kalisantharana Upanisad.

"ഹരേ
രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഭഗവാന്‍റെ ൧൬ തിരുനാമങ്ങള്‍ അടങ്ങുന്ന മഹാമന്ത്രം ജപിക്കുന്നതുമൂലം മനുഷ്യന്‍ കലിയുടെ എല്ലാ ദോഷങ്ങളില്‍നിന്നും മുക്തരായി ഭവിക്കുന്നു എന്നും ഇതല്ലാതെ കലി ദോഷങ്ങളെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗവും നാല് വേദങ്ങളും പരിശോധിച്ചാലും കണ്ടുകിട്ടുകയില്ലെന്നും ബ്രഹ്മാവ്‌ ശ്രീനാരദ മഹര്‍ഷിക്ക് ദ്വാപരയുഗാന്ത്യത്തില്‍ ഉപദേശിച്ചതായി കലിസന്തരണ ഉപനിഷത്ത്‌ പറയുന്നു.

Then Sage Narada asked Lord Brahma :- 'Lord, what are the rules to be observed for reciting this MahaMantra.'
In reply Lord Brahma said:- 'There are no special rules for chanting this Mantra; it can be chanted by any one,at any time, without regard to purity or impurity,anywhere and everywhere .By the mere chanting of this MahaMantra man gets cleansed of all his sins and both his body and mind gets purified.'

അപ്പോള്‍ ശ്രീനാരദ മഹര്‍ഷി , ഈ മഹാ മന്ത്രം ജപിക്കുവാനുള്ള നിയമങ്ങള്‍ എന്തെല്ലാം എന്ന് ബ്രഹ്മാവിനോട് ചോദിച്ചു. അതിന് മറുപടിയായി ഈ മഹാ മന്ത്രം ജപിക്കുവാന്‍ പ്രത്യേകിച്ച് യാതൊരു നിയമങ്ങളും ഇല്ല എന്നും, ശുദ്ധിയും അശുദ്ധിയും ഒന്നും നോക്കാതെ ആര്‍ക്കും , എവിടെയും , എപ്പോഴും ഇത് ജപിക്കാംഎന്നും , ഈ മഹാ മന്ത്രം ജപിക്കുന്നത്‌ കൊണ്ടു തന്നെ മനുഷ്യന്റെ എല്ലാ പാപങ്ങളും നീങ്ങി മനസ്സും ശരീരവും ശുദ്ധമാകും എന്നും ബ്രഹ്മദേവന്‍ അരുളിച്ചെയ്തു.

So, let us also chant this MahaMantra at all times in order to be free from the evil effects of Kali Yuga.All Sasthras proclaim that God-realisation which was attained by meditation in Krtha Yuga, by Yagnas in ThrethaYuga, and by poojas in Dwapara Yuga can be attained by the the recital of the Lord's Divine Names alone in ali Yuga.

അതിനാല്‍ എല്ലാ കലി ദോഷങ്ങളില്‍ നിന്നും മുക്തരാകുവാന്‍ ഈ മഹാ മന്ത്രത്തെ നിരന്തരം ജപിക്കുക.ധ്യാനം കൊണ്ടു കൃത യുഗത്തിലും ,യജനം കൊണ്ടു ത്രേതായുഗത്തിലും ,പൂജനം കൊണ്ടു ദ്വാപരയുഗത്തിലും സാധിച്ചിരുന്ന ഈശ്വര പ്രാപ്തി കലി യുഗത്തില്‍ ഭഗവന്‍നാമ കീര്‍ത്തനം ഒന്നു കൊണ്ടു മാത്രം സാധിക്കാം എന്ന് സര്‍വ ശാസ്ത്രങ്ങളും നിസ്സംശയം ഉദ്ഘോഷിക്കുന്നു.
May the Blessings of the Lord be showered on everyone, to become free from all sins and reach the the ultimate abodeof the Lord , through the recital of Bhagavan's Divine Names.

നാമകീര്‍ത്തനം കൊണ്ടു പാപ മോചിതരായി ഭഗവത് പ്രാപ്തി നേടുവാന്‍ എല്ലാവരെയും ഭഗവാന്‍ അനുഗ്രഹിക്കട്ടെ.